- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസിന് പുറമേ ക്രൈംബ്രാഞ്ചും പൊലീസുകാരുടെ മാനം കാക്കും; ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതല ഏൽപ്പിച്ച് സിബിഐ മോഡലിൽ ഉടച്ചു വാർക്കും; ബെഹ്‌റയ്ക്ക് സ്വാതന്ത്ര്യം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സിബിഐയോടാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൂടതൽ ഇഷ്ടം. ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി മാറിയത് സിബിഐയിലെ പ്രവർത്തന മികവ് കൊണ്ടാണ്. ആഗോള ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ പോലും ചോദ്യം ചെയ്ത ഉദ്യോഗസ്ഥനാണ്. സാങ്കേതിക വിദ്യയിലും സൈബർ സുരക്ഷയിലും ഏറെ അറിവുള്ള ഉദ്യോഗസ്ഥൻ. ഈ അനുഭവസമ്പത്തെല്ലാം കൂട്ടിയോജിപ്പിച്ച് കേരളാ പൊലീസിന്റെ അന്വേഷണത്തെ കാര്യക്ഷമമാക്കാനാണ് തീരുമാനം. ഇതിന് വേണ്ടത് ക്രൈംബ്രാഞ്ചിനെ ശക്തിപ്പെടുത്തണം. എല്ലാ കേസും സിബിഐക്ക് വിടണമെന്ന തരത്തിലെ ആവശ്യങ്ങൾക്ക് അവസാനമിടാൻ ഇതാണ് വേണ്ടെതെന്ന് ബെഹ്‌റ തിരിച്ചറിയുന്നു. ആർക്കും വേണ്ടാത്ത ക്രൈംബ്രാഞ്ചിനെ കാര്യക്ഷമമാക്കാനാണ് തീരുമാനം. ഇതിനുള്ള അംഗീകാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ബെഹ്‌റയ്ക്ക് കിട്ടിക്കഴിഞ്ഞു. ജിഷ വധക്കേസ് അന്വേഷണത്തിൽ ഉണ്ടായ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ കൂടിയാണ് ഇത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കും. ഡിജിപി റാങ്കിലേക്ക് ക്രൈംബ്രാഞ്ച് മേധാവിയുടെ പദവിയും ഉയർത്താനാണ് നീക്കം. ഇതിനുള്ള ചർച്ചക
തിരുവനന്തപുരം: സിബിഐയോടാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൂടതൽ ഇഷ്ടം. ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി മാറിയത് സിബിഐയിലെ പ്രവർത്തന മികവ് കൊണ്ടാണ്. ആഗോള ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ പോലും ചോദ്യം ചെയ്ത ഉദ്യോഗസ്ഥനാണ്. സാങ്കേതിക വിദ്യയിലും സൈബർ സുരക്ഷയിലും ഏറെ അറിവുള്ള ഉദ്യോഗസ്ഥൻ. ഈ അനുഭവസമ്പത്തെല്ലാം കൂട്ടിയോജിപ്പിച്ച് കേരളാ പൊലീസിന്റെ അന്വേഷണത്തെ കാര്യക്ഷമമാക്കാനാണ് തീരുമാനം. ഇതിന് വേണ്ടത് ക്രൈംബ്രാഞ്ചിനെ ശക്തിപ്പെടുത്തണം. എല്ലാ കേസും സിബിഐക്ക് വിടണമെന്ന തരത്തിലെ ആവശ്യങ്ങൾക്ക് അവസാനമിടാൻ ഇതാണ് വേണ്ടെതെന്ന് ബെഹ്‌റ തിരിച്ചറിയുന്നു.
ആർക്കും വേണ്ടാത്ത ക്രൈംബ്രാഞ്ചിനെ കാര്യക്ഷമമാക്കാനാണ് തീരുമാനം. ഇതിനുള്ള അംഗീകാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ബെഹ്‌റയ്ക്ക് കിട്ടിക്കഴിഞ്ഞു. ജിഷ വധക്കേസ് അന്വേഷണത്തിൽ ഉണ്ടായ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ കൂടിയാണ് ഇത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കും. ഡിജിപി റാങ്കിലേക്ക് ക്രൈംബ്രാഞ്ച് മേധാവിയുടെ പദവിയും ഉയർത്താനാണ് നീക്കം. ഇതിനുള്ള ചർച്ചകൾ സജീവമാക്കി ക്രൈംബ്രാഞ്ചിനെ ഉടച്ചുവാർക്കുകയാണ് ലക്ഷ്യം. സിബിഐയുടെ കേരളാ പൊലീസ് പതിപ്പാക്കി ക്രൈംബ്രാഞ്ചിനെ മാറ്റാനാണ് പൊലീസ് മേധാവിയുടെ നീക്കം.
എൻ.ഐ.എ, സിബിഐ മാതൃകയിൽ രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജൻസിയായി ക്രൈംബ്രാഞ്ചിനെ പുനഃസംഘടിപ്പിക്കുമെന്ന് ബെഹ്‌റ പറഞ്ഞു. ശാസ്ത്രീയമല്ലാത്തതും പഴഞ്ചൻ രീതിയിലുള്ളതുമായ അന്വേഷണ രീതികൾ മാറ്റും. അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ കണ്ടെത്തുന്നതിൽ കാലതാമസമുണ്ടാകുന്നതുകൊണ്ടാണ് തെളിയിക്കപ്പെടാതെ നൂറ് കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്നത്. ക്രൈംബ്രാഞ്ചിലേക്ക് നിയമിക്കുന്ന ഉയർന്ന തലം മുതൽ താഴേതട്ട് വരെയുള്ള ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം നൽകുന്നതിന് കുറ്റാന്വേഷണ രംഗത്ത് ദേശീയ സംസ്ഥാന അടിസ്ഥാനത്തിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള സർവീസിലുള്ളതും വിരമിച്ചവരുമായ ഉദ്യോഗസ്ഥരുടെ പാനൽ തയ്യാറാക്കും. ഇവരുടെ നേതൃത്വത്തിലായിരിക്കും വർഷത്തിൽ രണ്ടോ മൂന്നോ ആഴ്ച നീണ്ട് നിൽക്കുന്ന പരിശീലനം.
ക്രമസമാധാനപാലനം, ക്രൈംബ്രാഞ്ച്, ട്രാഫിക് തുടങ്ങിയ വിഭാഗങ്ങളിൽ ഘടനാപരമായി മാറ്റം വരുത്തും. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഫ്.ബി.ഐ) മാതൃക ഇക്കാര്യത്തിൽ സ്വീകരിക്കും. ക്രൈംബ്രാഞ്ചിനെ രാജ്യത്തെ മികച്ച കുറ്റാന്വേഷണ ഏജൻസിയാക്കുന്നതിന് ഫോറൻസിക് വിഭാഗത്തെ ശക്തിപ്പെടുത്താൻ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കും. കൊലപാതകമോ മറ്റ് കുറ്റകൃത്യങ്ങളോ ഉണ്ടാകുമ്പോൾ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കും. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണവും നടക്കും. കോടതിയിൽ കുറ്റപത്രമെത്തുമ്പോൾ ഫോറൻസിക് തെളിവുകളും ഒപ്പമുണ്ടാകുമെന്ന് ഉറപ്പാക്കും. ഇങ്ങനെ അന്വേഷണ സംവിധാനം കാര്യക്ഷമമാക്കാനാണ് പൊലീസ് മേധാവിയുടെ തീരുമാനം.
പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ജനകീയമാക്കും. എല്ലാമാസവും സ്റ്റേഷനുകളുടെ പ്രവർത്തനം എസ്‌പിമാരുടെ നേതൃത്വത്തിൽ പരിശോധിക്കും. പരിശോധനാ റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് സമയബന്ധിതമായി എത്തിക്കേണ്ട ചുമതല ഐ.ജിമാർക്കാണ്. വീഴ്ചകൾ വരുത്തുന്നവർക്കെതിരെ നടപടി എടുക്കും. മദ്ധ്യപ്രദേശ് മാതൃകയിൽ ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ ഒരു കേന്ദ്രീകൃത കൺട്രോൾ റൂം ജില്ലാതലത്തിൽ സജ്ജമാക്കും. മദ്ധ്യപ്രദേശിൽ 1200 ഓളം മൊബൈൽ കൺട്രോൾ വാഹനങ്ങൾ സദാ പ്രവർത്തിക്കുന്നു. പതിനഞ്ച് മിനിട്ടിനുള്ളിൽ സംഭവസ്ഥലത്ത് പൊലീസ് എത്തുന്ന തരത്തിലാണ് ഇവയുടെ പ്രവർത്തനം. ഈ മാതൃക ഇവിടേയും നടപ്പാക്കാനാണ് പൊലീസ് മേധാവിയുടെ തീരുമാനം.