- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യയെ ചോദ്യം ചെയ്യും മുന്നെ കൂടുതൽ തെളിവുകൾ ശേഖരിക്കണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന്റെ സഹോദരനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച പൊലീസ് ക്ലബ്ബിലെത്തണം; സുരാജിനോട് മൊബൈൽ ഫോണും ഹാജരാക്കാൻ നിർദ്ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ലക്ഷ്യമിട്ട് ക്രൈംബ്രാഞ്ച്. അതിന് മു്‌ന്നോടിയായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിനും സഹോദരീഭർത്താവ് ടി എൻ സുരാജിനും അന്വേഷണസംഘം വീണ്ടും നോട്ടീസ് നൽകി. ചൊവ്വാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദ്ദേശം. സുരാജിനോട് മൊബൈൽ ഫോൺ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
രാവിലെ അനൂപും ഉച്ചയ്ക്ക് ശേഷം സുരാജും ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ഇരുവരെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നെങ്കിലും അവർ ഹാജരായില്ല. അവർ വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
ഇതേത്തുടർന്ന് ഇരുവരുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ച് മടങ്ങി. കഴിഞ്ഞ ദിവസം ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധരാണെന്ന് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. കാവ്യയെ കുറ്റപ്പെടുത്തിക്കൊണ്ട് സുരാജിന്റെ ഫോൺ സംഭാഷണങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഇക്കാര്യങ്ങളിലടക്കം വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.
അതേസമയം ചോദ്യം ചെയ്യലിന് എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഇരുവരും മറുപടി കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനുള്ള തിയ്യതി നൽകിയത്.കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ഊർജിതമായി നടത്തിയിരുന്നു. വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം.
കാവ്യയെ ആലുവ പൊലീസ് ക്ലബ്ബിൽ തന്നെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടൽ.ഒപ്പം തന്നെ കേസിലെ തെളിവായ ദൃശ്യങ്ങൾ കോടതിയിൽനിന്നു ചോർന്നെന്ന ആരോപണത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ചോദ്യംചെയ്യൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിന് ഈ മാസം 4നു കോടതി അനുമതി നൽകിയിരുന്നു.
പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ശിരസ്തദാറിനെയും തൊണ്ടി ക്ലാർക്കിനെയുമാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക. കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം അനുമതി തേടിയിട്ടുണ്ട്. കോടതി കസ്റ്റഡിയിലിരിക്കെ വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന ഫൊറൻസിക് ലാബ് റിപ്പോർട്ടിനെ തുടർന്നാണ് ചോദ്യംചെയ്യൽ നടപടിക്ക് അന്വേഷണസംഘത്തിന്റെ തീരുമാനം.
കോടതിയുടെ കൈവശമിരിക്കെ 2018 ഡിസംബർ 13നാണ് മെമ്മറി കാർഡിലെ ഫയലുകളുടെ ഹാഷ് വാല്യു മാറിയതെന്നാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായാണ് കോടതിയുടെ അനുമതി ക്രൈംബ്രാഞ്ച് തേടിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ