- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസ്; ദിലീപിന്റെ അഭിഭാഷകന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്; കള്ളക്കേസിന് മൊഴി നൽകില്ലെന്ന് രേഖാമൂലം മറുപടി നൽകി അഡ്വ. ബി രാമൻപിള്ള; പ്രതിഷേധവുമായി അഭിഭാഷക അസോസിയേഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദീലിപീന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ളയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം. മൊഴിയെടുക്കാൻ സൗകര്യപ്രദമായ സമയം പറയണമെന്ന് നിർദ്ദേശിക്കുന്ന കത്ത് രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് കൈമാറി.
എന്നാൽ കള്ളക്കേസാണിതെന്നും മൊഴി നൽകാനാകില്ലെന്നും ബി.രാമൻപിള്ള ക്രൈം ബ്രാഞ്ചിന് രേഖാമൂലം മറുപടി നൽകി. സാക്ഷിയെ സ്വീധീനിക്കാൻ താൻ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും സാക്ഷിയായ ജിൻസന്റെ ആരോപണം തെറ്റാണെന്നുമാണ് കോട്ടയം ക്രൈം ബ്രാഞ്ച് എസ്‌പിക്ക് നൽകിയ മറുപടി.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തൃശൂരിലെ പീച്ചി പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത് ഇപ്പോൾ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ച് സംഘമാണ്. ഈ സംഘമാണ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.രാമൻപിള്ളയ്ക്ക് കത്ത് നൽകിയത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നേരത്തെ തൃശൂർ പീച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് ദീലിപീന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ളയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചത്.
അതേസമയം ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകർ രംഗത്തെത്തി.സീനിയർ അഡ്വ.ബി.രാമൻ പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് അയച്ച നോട്ടീസിനെതിരെ കെ.എച്ച്.സി.എ.എ എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10ന് ഹൈക്കോടതിയിലെ പോർട്ടിക്കോയിൽ പ്രതിഷേധ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ നടപടിക്കെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധമുണ്ടാകുമെന്ന് അസോസിയേഷൻ അറിയിച്ചു. നടപടിയെ നിയമപരമായി നേരിടാനാണ് അഭിഭാഷകരുടെ തീരുമാനം. ക്രൈംബ്രാഞ്ച് നീക്കം പിൻവലിക്കണമെന്നും അഭിഭാഷക അസോസിയേഷൻ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്ന് ദിലീപ് ആരോപിച്ചു. തുടരന്വേഷണത്തിന് ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനിടെയാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള ക്രൈം ബ്രാഞ്ച് നോട്ടീസ് മറുപടി നൽകിയത്.
തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ തന്നെ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കിയിരുന്നു. ഈ അപേകേഷയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടിയെകൂടി കക്ഷി ചേർത്തത്. എന്നാൽ തുടരന്വേഷണം തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണെന്നാണ് ദിലീപിന്റെ വാദം.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മുഖ്യപ്രതി പൾസർ സുനിൽ തന്റെ വീട്ടിൽ വന്നതിന് മൊഴികളില്ല. ഇപ്പോൾ പുതിയ ഒരാളെ എത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അത്തരം മൊഴി ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് വാദിച്ചു. എന്നാൽ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണോ സത്യമാണോ എന്നത് അന്വേഷണ വിഷയമാണെന്ന് കോടതി വ്യക്തമാക്കി.
വെളിപ്പെടുത്തൽ അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. ദിലീപ് എന്തിനാണ് തുടർ അന്വേഷണത്തിന് തടസ്സം നിൽക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പരാതി വൈകി നൽകിയത് എന്തുകൊണ്ടാണെന്ന് കാര്യം അന്വേഷിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ഹർജിയിൽ നാളെ ഉച്ചയ്ക്ക് ശേഷം വാദം തുടരും. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ