- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുറോഡിൽ വെച്ച് കത്തി കാട്ടി കാർ തട്ടിയെടുത്തു കടന്നുകളഞ്ഞത് 24 കാരൻ; പുലർച്ചെ കാറുമായി രക്ഷപ്പെടുന്നതിനിടെ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാട്ടിയും കൊള്ള; മലപ്പുറത്ത് അറസ്റ്റിലായത് തലശ്ശേരിക്കാരനായ മിഷേൽ
മലപ്പുറം: പുലർച്ചെ രണ്ടുമണിക്ക് നടുറോഡിൽവെച്ച് കത്തി കാട്ടി കാർ തട്ടിയെടുത്തു കളഞ്ഞത് 24കാരൻ. പുലർച്ചെ രണ്ടു മണിയോടെ കാറുമായി രക്ഷപ്പെടുന്നതിനിടെ പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ കത്തി ചൂണ്ടി കൊള്ളയടിക്കുകലും ചെയ്തു. ഇക്കഴിഞ്ഞ എട്ടിന് മലപ്പുറത്തു നടന്നകേസിൽ അറസ്റ്റിലായത് തലശ്ശേരിക്കാരനായ മിഷേൽ. മലപ്പുറം മഞ്ചേരി ചെങ്ങണയിലാണ് സംഭവം നടന്നത്.
നടുറോഡിൽ കാർ ഓൾട്ടോ കാർ തടഞ്ഞു നിർത്തി കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്തുന്നവെന്നാണ്. സംഭവത്തിൽ തലശ്ശേരി കതിരൂർ അയ്യപ്പന്മടയിൽ റോസ്മഹൽ വീട്ടിൽ മിഷേൽ (24)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കി മടങ്ങുകയായിരുന്ന പയ്യനാട് ചോലക്കൽ പരേറ്റ ലിയാക്കത്തലി (32)നെ പ്രതികൾ തടഞ്ഞു നിർത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും അൾട്ടോ കാർ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
പ്രതികൾ എത്തിയ ഓംനി വാൻ പിന്നീട് പയ്യനാട് വില്ലേജ് ഓഫീസ് പരിസരത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോയ കാർ അപകടത്തിൽ തകർന്ന നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതി ഒളിവിലാണ്. പ്രതികൾ കാറുമായി രക്ഷപ്പെടുന്നതിനിടെ മേലാറ്റൂരിലെ പെട്രോൾ പമ്പിൽ കയറി ജീവനക്കാരനെ കത്തി ചൂണ്ടി കൊള്ളയടിച്ചതായും പരാതിയുണ്ട്. കോടതി റിമാന്റ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് മഞ്ചേരി സി ഐ സി അലവി പറഞ്ഞു.