കുവൈത്ത് സിറ്റി: കേരളത്തിൽ ബൈക്കിലെത്തി വഴിയാത്രക്കാരുടെ മാലപൊട്ടിക്കുന്നതും പിടിച്ചുപറിക്കുന്നതും സ്ഥിരം വാർത്തകളാണ്. എന്നാൽ ഇപ്പോൾ ഇങ്ങ് പ്രവാസി നാട്ടിലും ഏതാണ്ട് ഇത് തന്നെയാണ് അവസ്ഥ. കുവൈത്തിൽ വഴിയാത്രക്കാരെ കവർച്ച നടത്തുന്ന സംഘങ്ങൾ വ്യാപകമാവുന്നതായി റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഭവത്തിൽ മലയാളികളടക്കമുള്ള വിദേശികളും  ഇരയാകുന്നുണ്ട്. ബിദൂനികളും അറബ് വംശജരുമടങ്ങുന്ന സംഘങ്ങളാണ് ഇത്തരം ആക്രമണം നടത്തുന്നത്.

രാവിലെ ആളുകൾ ജോലിക്ക് പോകാനായി വാഹനങ്ങൾ കാത്തുനിൽക്കുമ്പോഴാണ് സംഘം എത്തുക. ബൈക്കിലത്തെ#ുന്ന രണ്ടുപേർ പൊടുന്നനെ ബാഗ്, ഫോൺ തുടങ്ങിയ സാധനങ്ങൾ തട്ടിപ്പറിച്ച് പോവുകയാണ് ചെയ്യുന്നത്. ചെറുത്തുനിൽക്കാൻ ശ്രമിച്ചാൽ ആക്രമിക്കാനും മടിക്കില്ല.
കഴിഞ്ഞദിവസം അബ്ബാസിയയിൽ മലയാളി യുവാവ് ഇത്തരക്കാരുടെ കവർച്ചക്കിരയായെങ്കിലും ഭാഗ്യം കൊണ്ട് നഷ്ടമായെന്ന് കരുതിയ മൊബൈൽ ഫോൺ തിരിച്ചുകിട്ടി. ഇന്നലെ ഫർവാനിയയിൽ വിദേശി വനിതയും ബൈക്കിലത്തെയ യുവാക്കളുടെ ആക്രമണത്തിനിരയായി.

ഫർവാനിയ ശിഫ അൽജസീറ ആശുപത്രിക്ക് സമീപം ജോലിക്കുപോകാൻ വാഹനം കാത്തുനിൽക്കുകയായിരുന്ന യുവതി രാവിലെ 8.30 മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. ബാഗ് പിടിച്ചുപറിച്ച ബൈക്കിലത്തെ#ിയ സംഘം ചെറുക്കാൻ ശ്രമിച്ച ഇവരുടെ തലക്കടിച്ചു. രക്തം ചർദിച്ച ഇവർ ബോധം നഷ്ടമായി റോഡിൽ വീണു.

 പ്രവാസികൾ ഏറെയുള്ള അബ്ബാസിയ, ഫർവാനിയ, സാൽമിയ ഭാഗങ്ങളിൽനിന്നെല്ലാം നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കാറുകളിൽ കറങ്ങി കവർച്ച നടത്തുന്ന സംഘങ്ങളായിരുന്നു കൂടുതൽ. അതിനിടെയാണ് ഇപ്പോൾ ബൈക്കിലത്തെ#ി പിടിച്ചുപറിക്കുന്നവരും വ്യാപകമായത്.