ന്യൂയോർക്ക്: 12 മാസം മുമ്പുള്ളതിനെക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ രാജ്യത്ത് അരങ്ങേറുന്നതായി അടുത്തിടെ ഗ്യാലപ്പ് പോൾ നടത്തിയ സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത പത്തിൽ ഏഴു പേരുടേയും അഭിപ്രായപ്രകാരം കുറ്റകൃത്യങ്ങൾ അടിക്കടി പെരുകി വരികയാണെന്നാണ്. ക്രൈം സംബന്ധിച്ച് 2014-ൽ നടത്തിയ സർവേയിൽ നിന്നു വ്യത്യസ്തമായി യുഎസിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി അഭിപ്രായപ്പെടുന്നവരുടെ എണ്ണം ഏറിയിട്ടുണ്ട്.

സർവേയിൽ പങ്കെടുത്തവരിൽ 18 ശതമാനം പേർ മാത്രമാണ് രാജ്യത്ത് ക്രൈം കുറഞ്ഞുവരികയാണെന്ന് അഭിപ്രായപ്പെട്ടത്. മറ്റൊരു എട്ടു ശതമാനം പേർ പറഞ്ഞത് കുറ്റകൃത്യങ്ങൾ അതേ നിലയിൽ തന്നെ തുടരുകയാണെന്നാണ് പറയുന്നത്. 2015-ലെ സർവേ പ്രകാരം പത്തിൽ ആറു പേരും പറുന്നത് കുറ്റകൃത്യങ്ങളുടെ തോത് അപകടകരമാം വിധം വർധിച്ചുവെന്നാണ്. അതേസമയം സർവേയിൽ പങ്കെടുത്ത 35 ശതമാനം പേർ പറയുന്നത് കുറ്റകൃത്യങ്ങളുടെ തോത് ഏറെ വർധിച്ചിട്ടില്ലെന്നാണ്.

രാജ്യത്ത് കുറ്റകൃത്യങ്ങളുടെ തോത് കഴിഞ്ഞ രണ്ടു വർഷമായി കുറഞ്ഞുവരികയാണെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നതെങ്കിലും യാഥാർഥ്യം അതിൽ നിന്ന് ഏറെ അകലെയാണെന്നാണ് സർവേ വ്യക്തമാക്കുന്നത് എന്നാണ് ഗ്യാലപ്പ് പോൾ ചൂണ്ടിക്കാട്ടുന്നത്. രാജ്യവ്യാപകമായി കുറ്റകൃത്യങ്ങളുടെ തോത് അടിക്കടി വർധിച്ചുവരികയാണെന്നാണ് സർവേയിൽ പങ്കെടുത്തവർ പറയുന്നത്. രാജ്യത്തെ ക്രൈം സംബന്ധിച്ച 2015-ലെ കണക്കുകൾ അടുത്ത വർഷമാണ് പുറത്തുവിടുന്നത്.