- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ഭരണകൂട ഭീകരതയുടെ ഇര; തനിക്കെതിരെ നടക്കുന്നത് മുഖ്യമന്ത്രിയുടെ പ്രതികാര നടപടികൾ: ക്രൈം നന്ദകുമാർ
കൊച്ചി: തനിക്കെതിരെ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും മന്ത്രി പി.എ. മുഹമദ് റിയാസിന്റെയും പ്രതികാര നടപടികളാണെന്ന് ക്രൈം നന്ദകുമാർ. താൻ ഭരണകൂട ഭീകരതയുടെ ഇരയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് കോടതി കണ്ടെത്തി. തന്റെ ഓഫിസ് റെയ്ഡ് ചെയ്ത് പല വിലപ്പെട്ട തെളിവുകളും പൊലീസ് കൊണ്ടുപോയി. തന്നെ അറസ്റ്റ് ചെയ്തശേഷം പി.സി. ജോർജിനെയും സ്വപ്നയെയും കുറിച്ചാണ് പൊലീസ് അന്വേഷിച്ചത്. സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലിന്റെ പ്രതികാരമാണ് തനിക്കെതിരായ നിരന്തര വേട്ടയാടലെന്നും നന്ദകുമാർ പറഞ്ഞു.
Next Story