- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിൽ വീട്ടമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് 66 കാരിയായ കുഞ്ഞൂഞ്ഞമ്മ ചാക്കോ; മരുമകൾ ലിൻസി അറസ്റ്റിൽ
തിരുവല്ല: വീട്ടമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു. തിരുവല്ല നിരണത്താണ് സംഭവം. കൊമ്പങ്കേരി പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോയാണ് (66) കൊല്ലപ്പെട്ടത്.
മരുമകൾ ലിൻസി (24) കത്രിക കൊണ്ട് കുഞ്ഞൂഞ്ഞമ്മയെ കുത്തി വീഴ്ത്തുകയായിരുന്നു. ലിൻസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പൊലീസ് പറഞ്ഞു.
ലിൻസി മുമ്പും അമ്മായിഅമ്മയെ ഉപദ്രവിച്ചിരുന്നതായി പറയുന്നു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് കുഞ്ഞൂഞ്ഞമമയ്ക്ക് കുത്തേറ്റത്. സാരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കിടന്ന വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മയെ കത്തി കൊണ്ട് കുത്തുന്നത് തടയാൻ ശ്രമിച്ച മകനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് സാരമുള്ളതല്ല. വീട്ടമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ