മലപ്പുറം: മനോരമയുടെ ബാലന്നൂർ എസ്റ്റേറ്റ് മാനേജരെ അക്രമിച്ച കേസിൽ 15 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് ഹൈക്കോടതി വെറുതെ വിട്ടു. കേസ് ആദ്യം പരിഗണിച്ച മഞ്ചേരി അസിസ്റ്റന്റ് സെഷൻസ് കോടതി പ്രതികൾക്ക് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനുശേഷം സെഷൻസ് കോടതി കൊലപാതക ശ്രമത്തിനുള്ള കുറ്റം കുറവ് ചെയ്തു ശിക്ഷ മൂന്ന് വർഷമാക്കിയിരുന്നു.

എന്നാൽ ഇത് ചോദ്യം ചെയ്ത് കമ്പനി അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മനോരമയുടെ ബാലന്നൂർ എസ്റ്റേറ്റ് മാനേജരായ ഏബ്രഹാം മാത്യുവിനെ സംഘം ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന കേസിൽ പതിനഞ്ച് പ്രതികളെ ഹൈക്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. എസ്റ്റേറ്റ് തൊഴിലാളികളായഉപ്പേങ്ങൽ ശിവദാസൻ(62), പരുത്തികുന്നൻ അബ്ദു(60), പല്ലാട്ടിൽ ഉസ്മാൻ(53), ശ്രീധരൻ(50), പൂളക്കൽ പറങ്ങോടൻ(55), കളരിക്കൽ രാധാകൃഷ്ണൻ(60), പരിയാരത്ത് മുരളീധരൻ(50), പൂരിമണ്ണിൽ അബ്ദുൽ സലാം(45), പുനർക്കാടൻ നിസാമുദീൻ(45), വെളുത്തേങ്ങാടൻ ആലി(65), പല്ലാട്ടിൽ മുഹമ്മദാലി(51), ആക്കപറമ്പൻ മൊയ്ദീൻ(63), ആലഞ്ചേരിയിൽ ജോയി(62), വേർക്കോട്ടുപറമ്പിൽ നാടി(45), മറുക്കാട്ട് ചന്ദ്രൻ(61) എന്നിവരെയാണ് ജസ്റ്റിസ് അനിൽ കുമാർ കുറ്റവിമുക്തരാക്കിയത്.

രണ്ടുപേർ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. 1995 ഫെബ്രുവരി 27നാണ് കേസിന് ആസ്പദമായ സംഭവം. മനോരമ എസ്റ്റേറ്റിന് കീഴിലുള്ള ബാലന്നൂർ എസ്റ്റേറ്റിലെ തൊഴിലാളികളെ പുറത്താക്കിയതിനെതിരെ തൊഴിലാളികൾ സമരം സംഘടിപ്പിച്ചു.

സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കെതിരെ എസ്റ്റേറ്റ് അധികൃതർ ഇരുപത്തഞ്ചിലധികം കേസുകൾ നൽകിയിരുന്നു. ഇതിലുള്ള വിരോധം മൂലം മാനേജരെ അക്രമിച്ചുവെന്നാണ് കേസ്. കേസ് ആദ്യം പരിഗണിച്ച മഞ്ചേരി അസിസ്റ്റന്റ് സെഷൻസ് കോടതി പ്രതികൾക്ക് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. പിന്നീട് സെഷൻസ് കോടതി കൊലപാതക ശ്രമത്തിനുള്ള കുറ്റം കുറവ് ചെയ്തു ശിക്ഷ മൂന്ന് വർഷമാക്കി. ഇത് ചോദ്യം ചെയ്ത് കമ്പനി അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ. വിജയഭാനു, എം രാജേഷ് മഞ്ചേരി എന്നിവർ ഹാജരായി.