- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ജൂവലറി ഉടമയെ ആക്രമിച്ച് 100 പവൻ കവർന്നു; ആക്രമണം പള്ളിപ്പുറത്ത് ടെക്നോസിറ്റിക്ക് സമീപം; കാർ തടഞ്ഞുനിർത്തി ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളക് പൊടി എറിഞ്ഞു; തടയാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശിയായ ജൂവലറി ഉടമ സമ്പത്തിന്റെ കൈയ്ക്ക് വെട്ടേറ്റു; ദേശീയ പാതയിൽ സമ്പത്തിന്റെ കാറിനെ ആക്രമിച്ചത് എട്ടംഗ സംഘം; പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പള്ളിപ്പുറത്ത് ജൂവലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ സ്വർണം കവർന്നു. മഹാരാഷ്ട്ര സ്വദേശിയായ ജൂവലറി ഉടമ സമ്പത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയശേഷം മുളകുപൊടിയെറിയുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ജൂവലറിയിലേക്ക് കൊണ്ടുവന്ന സ്വർണമാണ് കവർന്നത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആക്രമി സംഘത്തെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പള്ളിപ്പുറം സി.ആർ.പി.എഫിനടുത്ത് ടെക്‌നോസിറ്റി കവാടത്തിനടുത്തെ ദേശീയപാതയിലാണ് സംഭവം. നെയ്യാറ്റിൻകരയിൽ ജ്വവലറി നടത്തുന്ന സമ്പത്ത് എന്നയാളിനാണ് വെട്ടേറ്റത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വെള്ള മാരുതി കാറിൽ സമ്പത്തിന്റെ കാറിനെ പിന്തുടർന്ന എട്ടുപേരടങ്ങുന്ന സംഘം കാർ തടഞ്ഞ് ജ്വവലറിയുടമയുടെ ഇടത് കൈയിലും ദേഹത്തും വെട്ടി പരിക്കേൽപ്പിച്ച ശേഷം സ്വർണം അപഹരിക്കുകയായിരുന്നു.
കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നാണ് ഇവരുടെ മൊഴി. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നും പറയുന്നു. മുന്നിലെ കാർ കുറുകെയിട്ട് തടഞ്ഞ് ഇറങ്ങിവന്ന അക്രമി സംഘം വെട്ടുകത്തി ഉപയോഗിച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞെന്നാണ് മൊഴി. 788 ഗ്രാം സ്വർണം തട്ടിയെടുത്തു. തടയാൻ ശ്രമിച്ച ജൂവലറി ഉടമയ്ക്ക് കൈയ്ക്ക് വെട്ടേററു. ഡ്രൈവർ അരുണിനെ അക്രമികൾ വന്ന കാറിൽ കയറ്റി മർദിച്ച് വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്‌പി സിഎസ് ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
്പരിക്കേറ്റ ജൂവലറിയുടമ ആശുപത്രിയിൽ ചികിത്സ തേടി.
മറുനാടന് മലയാളി ബ്യൂറോ