- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുകവറിലാക്കി രേഖകൾ ഇല്ലാത്ത 85,000 രൂപ; വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ പാതയിൽ വച്ച് വിജിലൻസ് കസ്റ്റഡിയിൽ
വടകര: വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് രേഖകൾ ഇല്ലാത്ത പണം പിടികൂടി. സോഷ്യൽ ഫോറസ്ട്രി അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ.പ്രദീപ് കുമാറിൽ നിന്നാണ് പണം പിടികൂടിയത്. നാല് കവറിലാക്കി സൂക്ഷിച്ച 85,000 രൂപയാണ് പിടികൂടിയത്.
ദേശീയ പാതയിൽ കൈനാട്ടിയിൽ വച്ചാണ് പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ എസ്‌പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്. പ്രദീപ് കുമാറിനെ ചോദ്യം ചെയ്യാൻ കോഴിക്കോട് വിജിലൻസ് ഓഫീസിലേക്ക് കൊണ്ടു പോയി.
മറുനാടന് മലയാളി ബ്യൂറോ
Next Story