മലപ്പുറം: 40 ദിവസം മുമ്പ് കാണാതായ 21 കാരിക്കുവേണ്ടി പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ പെൺകുട്ടിയുടെ വീടിന്റെ 300 മീറ്റർ അകലെയായി കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂരിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റൂരിൽ നിന്നും കാണാതായ കരിപ്പോൾ ചോറ്റൂർ സ്വദേശി കീഴുകപ്പറമ്പാട്ട് വീട്ടിൽ കബീറിന്റെ മകൾ സുഫീറ ഫർഹത്തിന്റേത് ആണെന്നാണ് സംശയിക്കുന്നത്.

ചോറ്റൂർ ഗ്രൗണ്ടിന്റെ അടുത്തായി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകുന്നരമാണ് കാണാതായ സുബീറ ഫർഹത്തിന്റെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയിൽ മൃതദേഹം കാണുന്നത്. കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി കിഴക്കപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെ മാർച്ച് 10 മുതൽ കാണാതായിരുന്നു്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും വിവരം ലഭ്യമായിരുന്നില്ല.

40 ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിൽ നിന്നും വെട്ടിച്ചിറയിലെ ഡന്റൽ ക്ലിനിക്കിലേക്ക് ജോലിക്ക് പോയ യുവതിയെ കാണാതായത്. ആഴ്ചകളായി നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെൺകുട്ടി ഒരു വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. സ്ഥലം എസ്‌പി സംഭവ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. അതേ സമയം കേസിൽ ഒരാൾ കസ്റ്റഡിയിലായതാണ് വിവരം.

സംശയകരമായ സാഹചര്യത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ സ്ത്രീയുടെതെന്ന് സംശയിക്കുന്ന കാൽപാദം കാണുകയായിരുന്നു. രാത്രിയായതിനാൽ തുടർ നടപടികൾ ഇന്നത്തേക്ക് മാറ്റുകയായിരുന്നു മലപ്പുറം എസ് പി, തിരൂർ ഡി വൈ എസ് പി കെ എ സുരേഷ് ബാബു, വളാഞ്ചേരി ഇൻസ്പെക്ടർ എസ് എച്ച് ഒ പി എം ഷമീർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.