തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ചതിനും നഗ്‌ന ചിത്രങ്ങൾ നിർമ്മിച്ചതിനും കാട്ടാക്കട മൈലോട്ടു മൂഴിക്കടുത്ത് മൊട്ട മൂലയിൽ ജ്യോതിഷാലയം നടത്തി വന്ന വിഷ്ണു പോറ്റിയെ കാട്ടാക്കട പൊലീസ് അറസ്റ്റു ചെയ്തു. കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധ ക്ഷേത്രങ്ങളിൽ പൂജയും കർമ്മങ്ങളും നടത്തി വന്ന വിഷ്ണു പോറ്റി ഒരു വർഷം മുൻപാണ്മൊട്ട മൂലയിൽ ജ്യോതിഷാലയം ആരംഭിച്ചത്.

കാട്ടാക്കടയിലെ ചില ക്ഷേത്രങ്ങളിൽ പ്രധാന പൂജാരിയായി പങ്കെടുത്തിരുന്ന വിഷ്ണു പോറ്റിക്ക് അര ഡസനോളം ശിഷ്യന്മാരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജ്യോതിഷാലയത്തിൽ നിന്നും ശിഷ്യന് കിട്ടിയ പെൻഡ്രൈവാണ് വിഷ്ണു പോറ്റിയുടെ തലവര മാറ്റിയത്. ശിഷ്യൻ പെൻ ഡ്രൈവിൽ ലാപ് ടോപ്പിൽ കുത്തിയപ്പോൾ കണ്ട ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.സമീപ പ്രദേശങ്ങളിലെയും ശിഷ്യരുടെ തന്നെ വേണ്ട പെട്ടവരുടെയും നഗ്‌നചിത്രങ്ങൾ സൂഷ്മമായി നോക്കിയപ്പോഴാണ് മോർഫ് ചെയ്തതാണ് എന്ന് മനസിലായത്.

ഫെയ്‌സ് ബുക്കിൽ നിന്നും വാട്‌സ് ആപ്പിൽ നിന്നും സമീപത്തെയും അറിയാവുന്നതുമായ സുന്ദരികളായ സ്ത്രീകളുടെ ചിത്രം ഡൗൺലോഡ് ചെയ്ത ശേഷം അതിനനുസരിച്ച നഗ്‌ന ചിത്രം മോർഫ് ചെയ്തു പിടിപ്പിക്കലായിരുന്നു ഗുരുവിന്റെ പണി. കൂടാതെ ഗുരു തന്റെ സ്വയംഭോഗ രംഗവും ചിത്രീകരിച്ചിട്ടുണ്ട്.

വീഡിയോ കണ്ട ശിഷ്യരും നാട്ടുകാരും ചേർന്ന് വിഷ്ണു പോറ്റിയെ പിടികൂടി കാട്ടാക്കട പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശിയായ വിഷ്ണു പോറ്റിക്കെതിരെ നിരവധി പരാതികളാണ് സംഭവത്തിന് ശേഷം കാട്ടാക്കട പൊലീസിന് ലഭിച്ചത്. കാട്ടാക്കട തെക്കേ വീട് ലെയ്‌നിൽ വാടകക്ക് താമസിക്കുന്ന പോറ്റി ജ്യോതിഷ ആവശ്യത്തിന് എത്തുന്ന സ്ത്രീകളെ വശീകരിച്ച് ചൂക്ഷണം ചെയ്യുണ്ടെന്നും ആരോപണം ഉണ്ട്.പോറ്റി അറസ്റ്റിലായത് അറിഞ്ഞ് കൂടുതൽ പരാതിക്കാർ രംഗത്ത് വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

മൂന്ന് വർഷം മുൻപാണ് വിഷ്ണു പോറ്റി കാട്ടാക്കടയിൽ എത്തുന്നത്. കട്ടയ്‌ക്കോട് റോഡിൽപൂച്ചെടിവിള പ്രദേശത്ത് 'ദ്വാരകാപുരി ' എന്ന ഒരു കോവിലിലെ പൂജാരിയായാണ് എത്തുന്നത്. പിന്നീടാണ് മറ്റു അമ്പലങ്ങളിൽ പൂജാരിയാകുന്നതും ജ്യോതിഷാലയം തുടങ്ങുന്നതും. അഞ്ച് വർഷം മുൻപ് ആര്യനാട് അമ്പലത്തിൽ എത്തിയ ഭക്തക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചതിന് നാട്ടുകാർ പഞ്ഞിക്കിട്ട പോറ്റി ജീവനും കൊണ്ടോടിയെന്നാണ്് ക്ഷ്ത്ര കമ്മിറ്റിക്കാർ പറഞ്ഞത്. കൂടുതൽ പെൻഡ്രൈവുകളും സി ഡികളും പോറ്റിയുടെ കയ്യിലുണ്ടെന്നാണ് സൂചന.

കൂടാതെ മോർഫിങ് നടത്തിയ ചിത്രങ്ങൾ കാട്ടി പല സ്ത്രീകളെയും പോറ്റി ഭീഷണിപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. റിമാന്റിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം നടത്തുന്ന തെളിവെടുപ്പിൽ കൂടുതൽ കാര്യങ്ങൾ പുറത്തു വരും