തിരുവനന്തപുരം: വിഴിഞ്ഞത്ത് അർച്ചനയുടെ ആത്മഹത്യയിൽ ഭർത്താവ് സുരേഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവ ചുമത്തി ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജൂൺ 21 ന് രാത്രിയാണ്് അർച്ചന വെങ്ങാനൂരിൽ തീകൊളുത്തി ആത്മഹത്യ ചെയ്തത്. തുടർന്ന് ഭർത്താവ് സുരേഷിനെതിരേ ആരോപണവുമായി അർച്ചനയുടെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. ആദ്യം വിഴിഞ്ഞം പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

അർച്ചനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ഈ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗാർഹിക പീഡനം കൊണ്ടുണ്ടായ മനോവിഷമത്തിലാണ് അർച്ചന മരണപ്പെട്ടതെന്ന് വെളിവായിട്ടുള്ളതിനാൽ സുരേഷിനെ അറസ്റ്റ് ചെയ്ത് ബഹു. നെയ്യാറ്റിൻകര JF MC. 3 മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാകുന്നു.

ഡി സി പി ( അസ്മിൻ / ക്രൈം )പി.എ. മുഹമ്മദ് ആരീഫിന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണർ ജോൺസൺ ചാൾസ് , സബ് - ഇൻസ്പക്ടർമാരായ അനിൽ കുമാർ സന്തോഷ് കുമാർ, എഎസ്ഐ ശ്രീകുമാർ വനിത സി.പി.ഒ. ഷംല എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്