- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്കുതർക്കത്തിനിടെ യുവാക്കളെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ച പ്രതി റിമാൻഡിൽ; ഗുരുതര പരിക്കേറ്റ ഇരുവരും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
കണ്ണൂർ:ചെറുപുഴയിൽ വാക്കുതർക്കത്തിനിടെ യുവാക്കളെ കുത്തിപരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ചെറുപുഴ മൊട്ടമ്മൽ പ്രാപൊയിൽ സ്വദേശി ചട്ടൻ വേണു എന്ന കെ.ബി വേണു(42)വിനെയാണ് ചെറുപുഴ പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്തർക്കത്തിനിടെയാണ് രണ്ടുപേർക്ക് കുത്തേറ്റത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ പ്രാപ്പൊയിൽ ടൗണിൽ വച്ച് സംഭവം. പ്രാപ്പൊയിൽ സ്വദേശികളായ ജിതിൻ (30), ഓടക്കൊല്ലി പ്രസാദ് (31) എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരാവസ്ഥയിലായ ഇരുവരും പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story