കണ്ണൂർ:ചെറുവാഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.ചെറുവാഞ്ചേരി അത്യാകാവ് സ്വദേശി പ്രകാശ് (26), നരവൂർ സ്വദേശി അക്ഷയ് (25) എന്നിവരെയാണ് കണ്ണവം സിഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പ്രതി പ്രകാശ് പെട്രോൾ പമ്പിലെ മുൻ മാനേജരും ട്രേഡ് യൂനിയൻ പ്രവർത്തകനുമാണ് ഇതോടൊപ്പം കൂട്ടുപ്രതിയായ അക്ഷയ് ഇദ്ദേഹത്തിന്റെ ബന്ധുവാണെന്നും സൂചനയുണ്ട്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിനെ തുടർന്നാണ് പൊലിസ് കവർച്ച നടത്തിയവരെ തിരിച്ചറിഞ്ഞത്.