- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവർച്ചയ്ക്കായി കാറിൽ വ്യാജ നമ്പർ പ്ലേറ്റ് വച്ചെത്തിയ സംഘം പിടിയിൽ; ആലുവയിൽ സംഘം പൊലീസിന്റെ വലയിൽ പെട്ടത് ഹൈവേ പരിശോധനയ്ക്കിടെ
ആലുവ:വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ കവർച്ചക്കെത്തിയ സംഘത്തെ കരിയാട് സിഗ്‌നലിന് സമീപം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ അനുമോദയം വീട്ടിൽ അതുൽ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടിൽ അൻഷിഫ് (19), കോഴിക്കോട് ചേവായൂർ തച്ചിരക്കണ്ടി വീട്ടിൽ വിബീഷ് (21) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊലീസ് ഹൈവേയിൽ പരിശോധന നടത്തുമ്പോൾ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കവർച്ചയായിരുന്നു ഇവരുടെ ലക്ഷ്യം. അതിന് തയ്യാറെടുക്കുമ്പോഴാണ് പൊലീസ് സാഹസികമായി സംഘത്തെ പിടികൂടുന്നത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു.
എസ്.എച്ച്.ഒ പി.എം ബൈജു, എസ്‌ഐ അനീഷ് കെ ദാസ്, എഎസ്ഐ ബൈജു കുര്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജിമോൻ, സജി.എം.കെ, മധുസൂദനൻ, ഹസ്സൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അങ്കമാലി കോടതിയിൽ ഹാജാരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.