- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോവൈകല്യമുള്ള വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ; തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് ഗൾഫിൽ കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ച്
തലശേരി: മനോ വൈകല്യമുള്ള വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ച കേസിൽ പാനൂർ തൂവക്കുന്ന് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. ഈ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പാനൂർ തൂവക്കുന്ന് സ്വദേശികളായ രണ്ടുപേരെയാണ് പൊലിസ് ഒളിവു സങ്കേതത്തിൽ വെച്ചു പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ മൂർക്കോത്ത് വീട്ടിൽ എം രാജീവൻ, രണ്ടാം പ്രതി കരുവള്ളിചാലിൽവീട്ടിൽ കെ.വി സുധീഷ് എന്നിവരെയാണ് കൂത്തുപറമ്പ് ഡി. വൈ. എസ്. പി സജേഷ് വാഴവളപ്പിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയെ ഗൾഫിലേക്ക് കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ചു പ്രതികൾ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.തുടർന്ന് രണ്ടാം പ്രതിയുടെ ആൾപാർപ്പില്ലാത്ത വീട്ടിൽ വെച്ചു ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്.
എഎസ്ഐ കെ. സുനിൽകുമാർ, മിനീഷ്. കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. എ സുധി എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്