- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് ബാങ്കിലെ കടം വീട്ടുമെന്ന് വാഗ്ദാനം; മദ്രസ അദ്ധ്യാപകരെയും യുവതീയുവാക്കളെയും ഇറക്കി ക്യാൻവാസിങ്; സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഇരിക്കൂർ ഓഫീസ് ആസ്ഥാനമായി ലക്ഷങ്ങളുടെ തട്ടിപ്പ്; കുറ്റിപ്പുറത്ത് പിടിയിലായ റിയാസ് മൗലവിയുടെ സംഘത്തിന്റെ തരികിട ഇരിക്കൂറിലും
കണ്ണൂർ: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ റിയാസ് മൗലവിയുടെ സംഘം കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ഇരിക്കൂറിൽ നിന്നും പണം തട്ടിയതായി പരാതി. കോവിഡ് പ്രതിസന്ധി കാരണം ബാങ്കിലെ കടം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ മുഴുവൻ കടങ്ങളും വീട്ടിത്തരുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആയിരക്കണക്കിന് ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
ഇരിക്കൂർ സിദ്ദീഖ് നഗറിൽ പ്രവർത്തിച്ചു വന്നിരുന്ന ലക്ഷക്കണക്കിന് രൂപ കടം കൊണ്ട് വലഞ്ഞ പാവങ്ങളിൽ നിന്നും തട്ടിയെടുത്ത് കടന്നുകളഞ്ഞത്. നേരത്തെ ഇതിനു സമാനമായ തട്ടിപ്പ് കേസിൽ കുറ്റിപ്പുറത്ത് നിന്നും പിടിയിലായ റിയാസ് മൗലവിയുടെ നേതൃത്വത്തിൽ തന്നെയാണ് കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിലുള്ളവരെ സമർത്ഥമായി കബളിപ്പിച്ച് പണം തട്ടിയത്.
മൂന്ന് വർഷം മുമ്പാണ് സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം ഇരിക്കൂറിൽ ആരംഭിക്കുന്നത്. പൊതു ജനങ്ങളിൽ വിശ്വാസം വരുത്തുന്നതിന് മത സംഘടനയിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന മദ്രസാ അദ്ധ്യാപകരെ കൂടെ കൂട്ടി കടബാധ്യതകൾ ഏറ്റെടുക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ വമ്പൻ പ്രചാരണം അഴിച്ചുവിടുകയായിരുന്നു.
ഇതിനു പുറമേ പ്രദേശത്തുള്ള യുവാക്കളും യുവതികളും അടങ്ങുന്ന സംഘടിപ്പിച്ച് വീടുകളിൽ കയറിയിറങ്ങി കാൻവാസ് നടത്തിയുമാണ് സാധാരണക്കാരെ വലയിൽ വീഴ്‌ത്തിയത്. ഒരു ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് 1000 രൂപയും തുടർന്നങ്ങോട്ടുള്ള കട ബാധ്യതയ്ക്കനുസരിച്ച് 10,000 രൂപ വരെയും ഇവർ അഡ്വാൻസായി കൈക്കലാക്കിയിരുന്നു. ശിഹാബ് തങ്ങൾ അടക്കമുള്ള സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങൾ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രചോദനമാവുകയും ആശിർവാദം നൽകിയിട്ടുമുണ്ടെന്ന് പറഞ്ഞാണ് തുടക്കത്തിൽ ഇവർ പ്രചാരണം നടത്തിയത്.
ഇതു നാട്ടിൽ ചർച്ചയായതിനെ തുടർന്ന് അപകടം മണത്തപ്പോൾ ഇതിനെതിരെ ശക്തമായി ഇരിക്കുറിലെ മുസ്ലിം ലീഗ് നേതൃത്വം രംഗത്ത് വരികയായിരുന്നു. ഈ ട്രസ്റ്റുമായി ലീഗിനോ നേതൃത്വത്തിനോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയതിനെ തുടക്കത്തിലെ ഇവർ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ നിന്നും തടിയൂരാൻ മുസ്ലിം ലീഗിന് കഴിഞ്ഞു. തുടക്കത്തിൽ നാമമാത്രമായ ആളുകൾക്ക് ആനുകൂല്യം നൽകിയാണ് ഈ തട്ടിപ്പിലേക്ക് ജനങ്ങളെ ഇവർ ആകർഷിപ്പിച്ചത്. അതിനായി ഇരിക്കൂറിലെ ഖദീജാസ് ഓഡിറ്റോറിയത്തിൽ ആയിരത്തിൽപരം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സമ്മേളനം നടത്തിയിരുന്നു. ഈ ചടങ്ങിലേക്ക് സമൂഹത്തിലെ ഉന്നതരായ ആളുകളെ പങ്കെടുപ്പിച്ച് പൊതു സ്വീകാര്യത വരുത്താൻ ശ്രമിച്ചതിന് പിറകെയാണ് നാലോളം ജില്ലകളിലെ ആയിരക്കണക്കിനാളുകളുടെ പണം കൊള്ളയടിച്ചത്.
സിദ്ദീഖ് നഗറിലെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ ദിനംപ്രതി നൂറുക്കണക്കിനാളുകളാണ് ഇരയായത്. സൊസൈറ്റിയിൽ അംഗമാവുന്നതിന് 1000 രൂപയും രജിസ്‌ട്രേഷൻ ഫീസിനത്തിൽ 250 രൂപയും വാങ്ങിച്ച് അംഗങ്ങളാക്കുകയും കടബാധ്യതയ്ക്ക് അനുസരിച്ച് പതിനായിരം രൂപരെ കൈപ്പറ്റുകയും ചെയ്തു.മാസങ്ങൾ കഴിഞ്ഞിട്ടും കടം വീട്ടുന്നതിനുള്ള യാതൊരു നടപടിയും ട്രസ്റ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തതിനെ തുടർന്ന് നിരന്തരം ആളുകൾ അന്വേഷിച്ചെത്തിയതോടെ മണ്ണൂർപാലത്തിനടുത്ത ഒറ്റപ്പെട്ട സ്ഥലത്തേക്ക് കമ്മിറ്റി ഓഫീസ് മാറ്റി.ഇതിനിടെ ബാങ്കുകളിൽ നിന്ന് ജപ്തി നോട്ടീസ് അടക്കം കിട്ടിയവർ ഇവരെ സമീപിച്ചപ്പോൾ മാസങ്ങൾ കഴിഞ്ഞ് മാറുന്ന ചെക്കുകൾ നൽകി കബളിപ്പിക്കുകയും ചെയ്തു.
തങ്ങളെ സഹായിക്കാൻ വൈകുന്നുവെന്നപരാതിയുമായിയെത്തിയവരെ തന്ത്രത്തിൽ പറഞ്ഞ് റിയാസ് മൗലവിയുടെ വിശ്വസ്തരായവർ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ് മയക്കി തിരിച്ചയക്കുകയും ചെയ്തു.ഇതിനിടെ വിവിധ നാടുകളിൽ നിന്ന് ആളുകൾ അന്വേഷിച്ച് എത്തിയതോടെ ഇവർ ഓഫീസ് പൂട്ടി ആരുമറിയാതെ സ്ഥലം വിടുകയായിരുന്നു.
കുറ്റിപ്പുറത്ത് റിയാസ് മൗലവി പിടിയിലായതോടെ ഇരിക്കൂറിലെ കൂട്ടാളികളായ ശബീർ ബദ്രിയെയും നാസർ മദനിയെയും സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ വ്യാപകമായ ചർച്ച ഉയർന്നു വന്നതിനെ തുടർന്നാണ് തട്ടിപ്പിനിരയായവർക്ക് തങ്ങൾ വഞ്ചിതരായെന്ന് ബോധ്യമായത്.
ഇതിനിടെ ട്രസ്റ്റിന്റെ സെക്രട്ടറിയായ നാസർ മദനി ഗൾഫിലേക്ക് കടന്നിരുന്നു. ഇതിനു ശേഷം കുറ്റിപ്പുറത്തു നിന്നും തട്ടിപ്പ് തലവൻ പിടിയിലായതോടെ പണം നഷ്ടപ്പെട്ട സ്ത്രീകളടക്കം നിരവധിയാളുകൾ പരാതിയുമായി രംഗത്ത് വരികയായിരുന്നു. ഇതിനിടെ
ഇരിക്കൂറിൽ തട്ടിപ്പിന് ഇരയായവരുടെ പണം തിരിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും പാരാതിക്കാരെ ഏകോപിപ്പിച്ച് 'ആവശ്യമായ നിയമ സഹായങ്ങൾ ചെയ്യുന്നതിനുമായി ഇരിക്കൂർ സോഷ്യൽ ഗ്രൂപ്പ് വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.
കെ.ആർ അബ്ദുൽ ഖാദർ(ചെയർമാൻ) അഡ്വ.ജാഫർ സാദിക്ക് (കൺവീനർ) യു പി അബ്ദുറഹ്മാൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായുള്ള ആക്ഷൻ കമ്മിറ്റി യാ ണ്‌നിലവിൽ വന്നത്.തട്ടിപ്പിനിരയാവർക്ക് നിയമ സഹായത്തിനായി ആക്ഷൻ കമ്മിറ്റിയുടെ 'ഹെൽപ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഫോൺ: 7560875896,7034227 297,8086194047
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്