കണ്ണൂർ: ചെറുപുഴയിൽ വർഷങ്ങൾക്ക് മുൻപ് നടന്ന വയോധികയുടെ കൊലപാതകത്തിൽ നിർണ്ണായക നീക്കവുമായി സിബിഐ അന്വേഷണം. കാക്കയംചാൽ പടത്തടത്തെ കൂട്ടമാക്കൽ മറിയക്കുട്ടിയുടെ (68) കൊലപാതകം അന്വേഷിക്കുന്ന സിബിഐ. സംഘം ഡി.എൻ.എ. പരിശോധന നടത്താൻ ഒരുങ്ങുകയാണ്.

കൊല്ലപ്പെട്ട മറിയക്കുട്ടിയുടെ വീടിന് സമീപം താമസമുള്ള സ്ത്രീകളിൽനിന്ന് ഡി.എൻ.എ. പരിശോധന നടത്തുന്നതിനുള്ള സമ്മതപത്രം സിബിഐ. സംഘം ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. ഇതോടെ പൊലിസ് ഏറെക്കാലം അന്വേഷിച്ച കേസിന്റെ ചുരുളഴിയാൻ സാധ്യതയേറിയിരിക്കുകയാണ്.

ഡി.എൻ.എ. പരിശോധനയ്ക്കുള്ള രക്തസാമ്പിളുകൾ അടുത്ത ദിവസം പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ശേഖരിക്കും. 2012 മാർച്ച് നാലിന് രാത്രിയാണ് തനിച്ച് താമസിച്ചിരുന്ന വീട്ടിൽ മറിയക്കുട്ടി തലയ്ക്കടിയേറ്റ് മരിച്ചത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് പുരോഗതിയില്ലാത്തതിനാൽ കർമസമിതി രൂപവത്കരിച്ച് നാട്ടുകാർ പ്രക്ഷോഭം നടത്തിയിരുന്നു.

മറിയക്കുട്ടിയുടെ മക്കൾ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് കോടതി അന്വേഷണം സിബിഐ.യ്ക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. സിബിഐ. അന്വേഷണം ഏറ്റെടുത്തിട്ട് രണ്ടുവർഷത്തിലേറെയായിരുന്നെങ്കിലും കാര്യമായ പുരോഗതിയില്ലായിരുന്നു.

അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു സിബിഐ. ഇതിനിടെയാണ് ഇപ്പോൾ പുതിയ നീക്കവുമായി സിബിഐ. രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ കേസിൽ നിർണായകമായ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ആക്ഷൻ കമ്മിറ്റി