ചെറുപുഴ: ക്വാട്ടേഴ്‌സിൽ അയലിൽ ഉണക്കാനിട്ട തുണിയിലെ വെള്ളം താഴത്തെ നിലയിൽ പതിക്കുന്നതുമായി ബന്ധപ്പെട്ട് ക്വാർട്ടേഴ്സിൽ താമസിക്കുന്നവർ തമ്മിൽ വാക്കേറ്റവും കത്തിക്കുത്തും.ചെറുപുഴ കാക്കേഞ്ചാലിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന യുവാവിനാണ് കത്തികൊണ്ട് കുത്തി പരിക്കേറ്റത്.

മാത്തനാനിക്കൽ ഹൗസിൽ സന്തോഷിന്റെ മകൻ അമലി(21)നാണ് വെള്ളിയാഴ്‌ച്ച രാവിലെ 10.30 ഓടെ കുത്തേറ്റത്. ക്വാട്ടേഴ്സിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന സുനിലാണ് കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചത്. സാരമായി പരിക്കേറ്റ അമലിനെ ചെറുപുഴ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ചെറുപുഴ എസ്‌ഐ എംപി ഷാജിയും സംഘവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.