- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വഴക്കിനിടെ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി കൊല്ലാൻ ശ്രമം; തളിപ്പറമ്പിൽ ഭർത്താവ് റിമാൻഡിൽ

തളിപ്പറമ്പ്: കുടുംബ വഴക്കിനിടെ വാക്കത്തി കൊണ്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പെരിങ്ങോം കുപ്പോൾ കോളനിയിലെ കല്ലേൻ ബാലകൃഷ്ണ(58)നാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് സംഭവം. ഭാര്യ ആലീസി(52)നെ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇടത് ചുമലിൽ സാരമായി വെട്ടേറ്റ ഇവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആലിസിന്റെ സഹോദരന്റെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പെരിങ്ങോം പൊലീസ് എസ്‌ഐ പി.വിജേഷിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു പെൺമക്കളുടെയും വിവാഹ ശേഷം ഇരുവരും വീട്ടിൽ താമസിച്ചുവരികയായിരുന്നു. കുറച്ചുനാളുകളായി ഇരുവരും തമ്മിൽ അസ്വാരസ്യമുണ്ടായതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു


