- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണപുരത്ത് വീട്ടുമുറ്റത്തെ ഇരുചക്രവാഹനങ്ങൾ തീവെച്ചു നശിപ്പിച്ചു; ശനിയാഴ്ച പുലർച്ചെ തീയിട്ടത് സിപിഎം അനുഭാവിയുടെ വാഹനങ്ങൾക്ക്

കണ്ണൂർ: കണ്ണപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തീവെച്ചു നശിപ്പിച്ചതായി പരാതി. കണ്ണപുരം ഇട്ടമ്മലിലെ സിപിഎം അനുഭാവിയും എ.സി മെക്കാനിക്കുമായ വി.പി നസീബി(26)ന്റെയും സഹോദരി ഭർത്താവും എസ്.ഡി.പി.ഐ പ്രവർത്തകനുമായ യാസിന്റെയും വാഹനമാണ് തീവച്ച് നശിപ്പിച്ചത്. ശനിയാഴ്‌ച്ച പുലർച്ചെ 3.30 ഓടെയാണ് സംഭവം.
വിവരമറിഞ്ഞ് കണ്ണപുരം ഇൻസ്പെക്ടർ കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ അനിലും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. നസീബിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.ജി 9843 നമ്പർ പൾസർ ബൈക്കും, നിർമ്മാണ തൊഴിലാളിയായ സഹോദരി ഭർത്താവ് യാസിന്റെ കെ.എൽ 17 എ.എൽ 6874 നമ്പർ സ്‌കൂട്ടിയുമാണ് തീവച്ച് നശിപ്പിച്ചത്. ഇരു വാഹനങ്ങളും തള്ളിയിട്ട ശേഷമാണ് തീ വെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക്ക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി.


