- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: രണ്ടു യുവാക്കൾ പോക്സോ കേസിൽ റിമാൻഡിൽ

കണ്ണൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വാഹനത്തിൽ തട്ടി കൊണ്ടുപോയി വിനോദ സഞ്ചാര കേന്ദ്രത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. തളിപ്പറമ്പ് കാക്കത്തോട് സ്വദേശി കിടങ്ങിലത്ത് ഹൗസിൽ ചുള്ളിയോടൻ ഹാഷിം (25), പുളിമ്പറമ്പ് ഷെഹർബാനാ സ്മൻ സിലിൽ ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ എ.വി ദിനേശ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ രാവിലെ 11ഓടെയാണ് സഹോദരങ്ങളായ 17ഉം 14ഉം വയസുള്ള പെൺകുട്ടികളെ ബൈക്കിലും സ്‌കൂട്ടറിലുമായി പ്രതികൾ വിനോദ സഞ്ചാര കേന്ദ്രമായ ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിലേക്ക് പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയത്. നേരം വൈകി വീട്ടിലെത്തിയ കുട്ടികളെ ബന്ധുക്കൾ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. പെൺകുട്ടികളുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


