- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂലിയെ ചൊല്ലി തർക്കം: ആശാരി പണിക്കാരൻ മേസ്ത്രിയുടെ കാർ തകർത്തു; സംഭവം കണ്ണൂർ പടുപാറയിൽ

X
കണ്ണൂർ: ആശാരി പണിക്കിടെ കൂലിയെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് മേസ്ത്രിയുടെ കാറിന്റെ ചില്ല് തകർത്തു. മാലൂർ ശിവപുരം പടുപാറയിൽ ചൊവ്വാഴ്‌ച്ച രാവിലെയാണ് സംഭവം. പടുപാറയിലെ വളത്താൻകണ്ടി ഹൗസിൽ പൊന്നുവിന്റെ മകൻ സി.വി പ്രശാന്തിന്റെ കെ.എൽ 58 8367 നമ്പർ ആൾട്ടോ കാറിന്റെ ഗ്ലാസാണ് തകർത്തത്.
ആശാരി പണിക്ക് കൂടെ ജോലി ചെയ്യുന്ന കൂത്തുപറമ്പ് മൂര്യാട് സ്വദേശി ജിതിൻ ആണ് കാറിന്റെ ഗ്ലാസ് തകർത്തത്. ഒരുമിച്ചു ആശാരിപണി എടുക്കുന്ന ഇവർ തമ്മിലുണ്ടായ കൂലി സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് മാലൂർ പൊലീസിൽ പരാതി നൽകി.
Next Story


