- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃ സുഹൃത്തായ കരാറുകാരനെ അപായപ്പെടുത്താൻ കേരള ബാങ്ക് ജീവനക്കാരിയുടെ ക്വട്ടേഷൻ; പ്രതികളുമായി തെളിവെടുപ്പ്; ഒളിവിൽ കഴിയുന്ന ജീവനക്കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക വ്യാഴാഴ്ച

കണ്ണൂർ:ചെറുതാഴം ശ്രീസ്ഥയിലെ കരാറുകാരനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കരാറുകാരൻ പി.വി സുരേഷ് ബാബു(52)വിന്റെ കാൽ വെട്ടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി നെരുവമ്പ്രം ചെങ്ങലിലെ തച്ചൻ ഹൗസിൽ ജിഷ്ണു(26)വുമായി കേസന്വേഷണ ചുമതലയുള്ള പരിയാരം എസ്‌ഐ കെ.വി സതീശനും സംഘവും തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്‌ച്ചരാവിലെ പ്രതി കൃത്യത്തിന് ശേഷം ആയുധം ഒളിപ്പിച്ചുവച്ച ശ്രീസ്ഥ മാടപ്രത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുംആയുധം പൊലീസിന് കാണിച്ചു കൊടുത്തു.
റിമാന്റിൽ കഴിയുന്ന നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻഹൗസിൽ ജിഷ്ണു (26), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് ബുധനാഴ്‌ച്ചയും തുടരും. ക്വട്ടേഷൻ ഗൂഢാലോചന നടത്തിയ കണ്ണൂരിലും പണം കൈപറ്റിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും.
കൃത്യം നടത്താൻ ആയുധം വാങ്ങിയ തളിപ്പറമ്പ് മാർക്കറ്റിലെ കടയിലും ശേഷം വാഹനവും കണ്ടെടുക്കും.ഇക്കഴിഞ്ഞ ഏപ്രിൽ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി സുരേഷ് ബാബു(52)വിനെ വധിക്കാൻ ശ്രമിച്ചത്. മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണത്തിനിടെയാണ് സ്ത്രീ നൽകിയ പ്രമാദമായ ക്വട്ടേഷൻ കേസിന്റെ ചുരുളഴിക്കാൻ പരിയാരം ഇൻസ്‌പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സാധിച്ചത്. അതേസമയം ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയായ ബാങ്ക് ജീവനക്കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.


