- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക വേഴ്ചയ്ക്ക് നിർബന്ധിച്ച് നിരന്തരം വാട്സാപ്പിൽ സന്ദേശം; മൂന്നുവർഷമായി ശല്യം തുടർന്നപ്പോൾ പൊലീസിൽ പരാതി; പരിയാരം സ്വദേശിനിയുടെ ഭർതൃബന്ധുവിന് എതിരെ കേസ്
പയ്യന്നൂർ : ഭർതൃമതിയായ യുവതിയെ നിരന്തരം ലൈംഗിക വേഴ്‌ച്ചക്ക് നിർബന്ധിച്ചു കൊണ്ടും വാട്‌സ് ആപ്പിൽ സന്ദേശം അയച്ച ഭർത്താവിന്റെ ബന്ധുവായ യുവാവിനെതിരെ കേസ്. പരിയാരം കടന്നപ്പള്ളി സ്വദേശിനിയായ 37 കാരിയുടെ പരാതിയിലാണ് പയ്യന്നുർ വെള്ളൂർ സ്വദേശിയായ യുവാവിനെതിരെ പയ്യന്നുർ പൊലീസ് കേസെടുത്തത്.
യുവാവ് നിരന്തരം യുവതിയുടെ ഫോണിൽ സന്ദേശമയച്ചതോടെ ശല്യം സഹിക്കവയ്യാതെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2019 മുതലാണ് യുവാവിന്റെ ശല്യം തുടങ്ങിയത്. ഭർത്താവിന്റെ അമ്മാവന്റെ മകനായ ഇയാൾ വാട്‌സ് ആപ്പിൽ നിരന്തരം ലൈംഗിക വേഴ്ചക്ക് നിർബന്ധിക്കും വിധം സന്ദേശം അയക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
യുവാവ് അയച്ച സന്ദേശം ഉൾപ്പെടെ പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്തത് അന്വേഷണം തുടങ്ങിയത്. സംഭവം സ്ഥലം പരിയാരം സ്റ്റേഷൻ പരിധിയിലായതിൽ കേസ് പരിയാരം പൊലീസിന് കൈമാറി
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്