തിരുവനന്തപുരം: സോഷ്യൽ മീഡിയ തുറക്കുന്ന അവസരങ്ങൾ പലതാണെങ്കിലും ചതിക്കുഴികളും ഏറെ. ഫേസ്‌ബുക്കിലൂടെയും മറ്റും പരിചയപ്പെടുന്നവർ പ്രണയിക്കുകയും, പിന്നീട് ഒളിച്ചോട്ടത്തിൽ കലാശിക്കുകയും ചെയ്യുന്നത് പുതുമയല്ല. എന്നാൽ, ചിലർ ചതിക്കുഴികളിൽ പെട്ടുപോകുന്നു. ഫേസബുക്ക് കാമുകനൊപ്പം കുടുംബത്തെ ഉപേക്ഷിച്ച് പോയ തിരുവവനന്തപുരം സ്വദേശി രഞ്ജിനിയെ തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടതാണ് സ്ഥ്ായി അല്ലാത്ത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ വീണ്ടു സജീവമാക്കിയത്.

കാമുകനൊപ്പം ജീവിക്കാനിറങ്ങിത്തിരിച്ച രഞ്ജിനിയുടെ മൃതദേഹം തമിഴ്‌നാട്ടിൽ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണു കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തു കണ്ടെത്തിയത്. ഫേസ്്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭർത്താവിനേയും ബന്ധുക്കളേയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലെത്തിയത്. ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയിൽ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു. ഇതിനിടെ ഒരാഴ്ച ഡൽഹിയിൽ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങൾ പങ്കാളിയായ സൂര്യയോട് വെളിപ്പെടുത്തിയില്ല. സംശയം മുളപൊട്ടിയതോടെ തർക്കമുണ്ടായി. ഇതേ തുടർന്നു ഇന്നലെ മുതൽ കാണാതായ രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

മാനസിക വിഷമത്തെ തുടർന്ന് താൻ മരിക്കുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു. സൂര്യയെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.