- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻജിനിയറിങ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ 19 വയസുകാരൻ മുങ്ങി; അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നതായി സംശയം; ലുക്കൗട്ട് നോട്ടീസ് ഇറക്കി
തലശേരി: തലശേരി നഗരത്തിൽ ആഡംബര കാറിൽ അഭ്യാസം കാണിച്ച് എൻജിയറിങ് വിദ്യാർത്ഥിയായ സ്‌കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി.
ബലിപ്പെരുന്നാൾ തലേദിവസം രാത്രിയിൽ തലശ്ശേരി ജൂബിലി റോഡിൽ വച്ച് താഴെചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ് ലാഹ് ഫറാസിന്റെ (19) മരണത്തിനിടയാക്കിയ വാഹനം ഓടിച്ച യുവാവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി.ഇതിന്റെ ഭാഗമായി
കതിരൂർ ഉക്കാസ്‌മെട്ട ഉമ്മേഴ്‌സിൽ റൂബിൻ ഒമറിന്നുവേണ്ടിയാണ് തലശ്ശേരി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചത്. റൂബീൻ ഒമർ സാഹസികമായി വാഹനം ഓടിച്ചതിനെ തുടർന്നാണ് അഫ് ലാഹ് അപകടത്തിൽപ്പെട്ട് മരിക്കാനിടയായത്.
സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. റൂബിൻ ഒമറിനെ തേടി തലശ്ശേരി സിഐ സനൽകുമാർ, എഎസ്ഐ സഹദേവൻ, സീനിയർ സിവിൽ ഓഫീസർ സുജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷ ണം ആരംഭിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് പൊലിസിന് ലഭിച്ച സൂചന ഇയാൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതേ തുടർന്നാണ് പൊലിസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.നേരത്തെ അപകടത്തിനാക്കിയ വാഹനമോടിച്ച പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കുന്നതിനായി കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ ഉമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്