- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപുഴ കെ.എസ്.ഇ.ബി ഓഫിസിൽ മോഷണം: ജീവനക്കാരന്റെ മൊബൈൽ ഫോണും പണവും കവർന്നു
ചെറുപുഴ ചെറുപുഴ നഗരത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫിസിൽ മോഷണം. അകത്തു കടന്ന മോഷ്ടാവ് കസ്റ്റമർ സർവീസ് മൊബൈൽ ഫോണും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്മാന്റെ ഫോണും കാറിന്റെ താക്കോലും കവർന്നു. ചൊവ്വാഴ്‌ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മോഷ്ടിച്ച താക്കോൽ ഉപയോഗിച്ച് കാറിന്റെ ഡോർ തുറക്കുന്നതിനിടെ അലാറം മുഴങ്ങിയപ്പോൾ ജീവനക്കാർ ഉണർന്നെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
തുടർന്ന് ഓഫിസിൽ പരിശോധിച്ചപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്മാൻ കോലുവള്ളിയിലെ ജോമോന്റെ 15000 രൂപ വിലയുള്ള മൊബൈൽ ഫോൺ മേശയ്ക്ക് മുകളിൽ നിന്നു മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. സമീപം വച്ച കാറിന്റെ താക്കോലും മോഷണം പോയി. ഓഫിസ് സർവീസ് ആവശ്യാർഥം ഉപയോഗിക്കുന്ന മൊബൈൽ ഫോണും കാണാതായതോടെ അധികൃതർ പൊലീസിൽ പരാതി നൽകി. ചെറുപുഴ എസ്‌ഐ എംപി ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കെട്ടിടങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്