കണ്ണൂർ: തലശേരി നഗരത്തിൽ നിന്നും കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടികൂടാൻ ശ്രമിച്ചഎക്സൈസ് സംഘത്തെ അക്രമിച്ച കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ. തിരുവങ്ങാട് ചാലിൽ ചാക്കിരി ഹൗസിൽ കെ.എൻ നസീറി (30)നെയാണ് തലശേരി പ്രിൻസിപ്പൽ എസ്‌ഐ അരുൺകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞതിങ്കളാഴ്ച രാവിലെയായിരുന്നു തലശേരി എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീന് ഓഫിസർമാരായ കെ.സി ഷിബു, ജിജീഷ് ചെരുവായി എന്നിവരെ വാഹനത്തിന്റെ ഗ്ലാസ് ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ച് ശേഷം രക്ഷപ്പെട്ടത്.

പ്രതി ഉപേക്ഷിച്ച 40 ഗ്രാം കഞ്ചാവും സ്ഥലത്ത് നിന്ന് എക്സൈസും കണ്ടെടുത്തിരുന്നു. ടൗണിലെ അംബാസിഡർ ലോഡ്ജിനു സമീപത്തായിരുന്നു സംഭവം. പ്രതിയെ തലശേരി കടൽപ്പാലം പരിസരത്ത് വച്ചാണ് പിടികൂടിയത്.

തലശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ്‌കുമാർ എന്നിവർ തലശേരി പൊലിസിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണമാരംഭിച്ചത്.. എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിക്കെതിരെ പൊലിസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു