- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവഴക്ക്: മകൻ അമ്മയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി; മരണമടഞ്ഞത് മാള സ്വദേശിയായ 70 കാരി; മകൻ കസ്റ്റഡിയിൽ
തൃശൂർ: വഴക്കിനെ തുടർന്ന് മകൻ അമ്മയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി. മാള കൊെമ്പാടിഞ്ഞാമാക്കൽ പറമ്പി റോഡ് കണക്കൻകുഴി പരേതനായ സുബ്രെന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്. അമ്മിണിയുടെ മകൻ രമേശനെ (40) ആളൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാനസിക അസ്വാസ്ഥ്യമുള്ള മകൻ ഞായറാഴ്ച വൈകീട്ട് അമ്മയെ കിണറ്റിൽ എറിയുകയായിരുന്നു. അമ്മിണിയും മകനും വഴക്കിടാറുണ്ടായിരുന്നു. ഇതാകാം പെട്ടെന്നുള്ള പ്രകോപനമെന്നാണ് നിഗമനം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽനിന്ന് അഗ്നിശമനസേന എത്തുേമ്പാൾ മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തും.
Next Story