തലശേരി: ടെസ്റ്റ് ഡ്രൈവിങ്ങിനെന്ന വ്യാജേനെ ബുള്ളറ്റുമായി കടന്നു കളഞ്ഞ തലശേരി സ്വദേശിയായ യുവാവ് ചെന്നൈയിൽ പിടിയിലായി. എം.സി.എ ബിരുദധാരിയായ യുവാവിനെതിരെ തലശേരിയിലും കേസുണ്ട്. തലശേരി സ്വദേശി മുഹമ്മദ് നിഹാലാ (29) ണ് ചെന്നൈയിൽ അറസ്റ്റിലായത് തലശേരിയിൽ നടന്ന ചില തട്ടിപ്പു കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് തലശേരി നഗരത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോ പിടിച്ച് ഇയാൾ യാത്ര ചെയ്യുകയും ഡ്രൈവറെ കബളിപ്പിച്ചു മുങ്ങുകയും ചെയ്തിരുന്നു.

അതുപോലെ തന്നെ വ്യാജ പേരുകളിൽ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ച് മുങ്ങുകയെന്നതും ഇയാളുടെ പതിവ് പരിപാടിയാണെന്ന് പൊലിസ് പറഞ്ഞു. നിഹാൽ ഇതിനു സമാനമായി കർണാടകയിലും തട്ടിപ്പു നടത്തിയിട്ടുണ്ട് മാന്യമായി വേഷം ധരിച്ച് നല്ല ഒഴുക്കോടെ ഇംഗ്‌ളീഷും ഹിന്ദിയും സംസാരിക്കുന്ന നിഹാലിനെ ആരും സംശയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ചെന്നെ ചൂളമ സ്വദേശിയുടെ ബൈക്ക് വാങ്ങാനായെത്തിയ പ്രതി വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താനെന്ന വ്യാജേനെ കടത്തുകയായിരുന്നു. ഫോണിന്റെ മൊബെൽ ടവർ ലൊക്കേഷൻ സിഗ്‌നൽ പിന്തുടർന്ന പൊലിസ് ഇയാളെ സോളമ്പൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ലോഡ്ജിന് മുൻപിൽ നമ്പർ പ്‌ളേറ്റ് ഇളക്കി മാറ്റിയ നിലയിൽ മോഷ്ടിച്ച ബുളറ്റും ക്കണ്ടടുത്തിട്ടുണ്ട്. ബുള്ളറ്റ് ചെന്നൈയിൽ വിറ്റ ശേഷം പണവുമായി മുങ്ങുകയായിരുന്നു ലക്ഷ്യം. ഇയാൾ തിരുവനന്തപുരത്തേക്ക് വരാനെടുത്ത വിമാന ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്.