- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയ്യിൽ: പല തവണ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്നു കളഞ്ഞ മധ്യവയസ്ക്കൻ ഒടുവിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടിയിലായി.
മയ്യിൽ, മലപ്പട്ടം കുറ്റിയാട്ടൂർ ഭാഗങ്ങളിൽ വർഷങ്ങളായി കഞ്ചാവ് വിൽപ്പന നടത്തുന്ന മധ്യവയസ്കനാണ് കഞ്ചാവുമായി പിടിയിലായത്. തളിപ്പറമ്പ്ജോയന്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം.വി അഷറഫിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.വി ഷാജിയുടെ നേതൃത്വത്തിൽ മയ്യിൽ എട്ടേയാർ കുറ്റിയാട്ടുർ ഭാഗങ്ങളിൽ നടത്തി റെയ്ഡിൽ 10 ഗ്രാം കഞ്ചാവുമായി കുറ്റിയാട്ടൂർ പെരുമ്പുള്ളിക്കരി സ്വദേശി വിശ്വനാഥനാ (50)ണ് പിടിയിലായത്.
മയ്യിൽ, മലപ്പട്ടം കുറ്റിയാട്ടൂർ ഭാഗങ്ങളിൽ വർഷങ്ങളായി കഞ്ചാവ് വില്പന നടത്തുന്ന ഇയാൾ പല തവണ എക്സൈസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെടുകയായിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം.വി അഷറഫ് സിവിൽ എക്സൈസ് ഓഫീസർ വിനീഷ്, ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്