കണ്ണുർ: കാറിൽ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി. മാട്ടൂൽ നോർത്ത് കക്കാടൻ ചാൽ സ്വദേശി നെരിയൻ മാടത്ത് ഹൗസിൽ എൻ. നിസാർ(35),കാഞ്ഞങ്ങാട് ഇട്ടമ്മൽ കൊള വയൽ സ്വദേശി സി.എച്ച് മുഹമ്മദ് നബീൽ(26) എന്നിവരെയാണ് പഴയങ്ങാടി എസ്‌ഐ.കെ. ഷാജുവും സംഘവും അറസ്റ്റു ചെയ്തത്.

രാത്രികാല പട്രോളിംഗിനിടെ ബുധനാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെ വാഹന പരിശോധനക്കിടെ കെ.എൽ. 60.ഡി, 700 നമ്പർആൾട്ടോ കാറിൽ വില്പനക്കായി കടത്തുകയായിരുന്ന കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. സംശയം തോന്നി ബീവി റോഡിലെ സുൽത്താൻ കനാൽ പാലത്തിന് സമീപത്തായി നിർത്തിയിട്ടിരിക്കുന്ന കാർ ശ്രദ്ധയിൽപെട്ട പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എ എസ് ഐ രാജീവൻ സി പി ഒ സിറാജ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.