കണ്ണൂർ:കണ്ണൂർ ജില്ലയിൽ നിന്നും നിരവധി വാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ യുവാവിനെ പിടികൂടി. കിഴക്കെ കതിരൂർ വലിയ പറമ്പത്ത് വീട്ടിൽ മനാഫി (31) നെയാണ് കൂത്തുപറമ്പ് എസ്‌ഐ ബിനുമോഹനനും സംഘവും മൈസൂരിലെ മാണ്ഡ്യയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും പിടികൂടിയത്. കൂത്തുപറമ്പ് , കതിരു ർ എന്നിവടങ്ങളിൽ രണ്ടു വീതവും പിണറായിയിൽ ഒരു വാഹന മോഷണ കേസിലും പ്രതിയാണ് ഇയാൾ. ഗുഡ്‌സ് ഓട്ടോ, സ്‌കൂട്ടർ, രണ്ട് ബുള്ളറ്റ് , പൾസർ ബൈക്ക് എന്നിവയാണ് കവർച്ച ചെയ്തത്.

മൈസൂരിൽ വിൽപ്പനയ്‌ക്കെത്തിച്ച വാഹനങ്ങളാണ് പൊലിസ് കണ്ടെടുത്തത്.പിടിച്ചെടുത്ത അഞ്ചു വാഹനങ്ങളും കൂത്തുപറമ്പ് പൊലിസ് സ്റ്റേ നിലെത്തിച്ചിട്ടുണ്ട്. കൂത്തുപറമ്പ് എസ്‌ഐ ബിജു എസ്‌ഐ അനിൽകുമാർ , ദിനേഷ് കുമാർ തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു.