- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിവെള്ളം എടുക്കുന്നതിലെ തർക്കം: തലശേരിയിൽ കുത്തേറ്റ 22 വയസുകാരന്റെ നില അതീവ ഗുരുതരം; മൂന്ന് അതിഥി തൊഴിലാളികൾ മുങ്ങി

കണ്ണൂർ:തലശേരി കുയ്യാലിയിൽ. 22 വയസുകാരന് കുത്തേറ്റ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന സഹ താമസക്കാർക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. തലശേരി പൊലീസ് ഇൻസ്‌പെക്ടർ സനൽ കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കൂയ്യാലിഗുഡ്‌സ് ഷെഡ് റോഡിലെഷറാറ ക്വാട്ടേഴ്‌സിൽ താമസക്കാരനായ അതിഥിതൊഴിലാളി ക്കാണ് കുത്തേറ്റത് ഗുരുതരമായി പരുക്കേറ്റ ബീഹാർ സ്വദേശി മുഹമ്മദ് ഇർഷാദിനെ (22) ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ക്വാട്ടേഴ്സിൽ പൈപ്പിൽ നിന്നുംവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികൾ ചേർന്ന് കുത്തിപ്പരുക്കേൽപ്പിച്ചതായാണ് പൊലിസ് സംശയിക്കുന്നത്.
മുഹമ്മദ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തശേഷം പൊലിസ് മുഹമ്മദിന്റെ മൊഴിയെടുക്കും. തലശേരി പൊലിസ് ഇൻസ്‌പെക്ടർ സനൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണമാരംഭിച്ചത്.പ്രതികളെന്നു സംശയിക്കുന്നവർ മുങ്ങിയിരിക്കുകയാണെന്നാണ് പൊലിസ് നൽകുന്ന സൂചന


