- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച കേസ്: തലശേരിയിൽ മൂന്ന് പേർ റിമാൻഡിൽ; കത്തിക്കുത്തിൽ കലാശിച്ചത് ക്വാർട്ടേഴ്‌സിലെ വെള്ളം എടുക്കുന്നതിനെ ചൊല്ലി ഉള്ള തർക്കം
തലശ്ശേരി: വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുകയായിരുന്ന യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്നു പേരെ തലശേരി കോടതി റിമാൻഡ് ചെയ്തു.
വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് തലശേരി കുയ്യായിലിയിലെ വാടക ക്വോർട്ടേഴ്‌സിലായിരുന്നു സംഭവം.കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അതിഥി തൊഴിലാളിയായ യുവാവ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണുള്ളത്.
തലശ്ശേരി ധർമ്മടത്തെ പുളിക്കൂൽ വീട്ടിൽ കെ.കെ.അഷറഫ് (44) കായ്യത്ത് റോഡിലെ എ.ഡി.കോയ ക്വോർട്ടേഴ്‌സിലെ താമസക്കാരനായ ,അഷറഫ് (43) ഷറാറ ക്വോർട്ടേഴ്‌സിലെ താമസക്കാരനായ സേലം സ്വദേശി വീരസ്വാമി (30) എന്നിവരാണ് അറസ്റ്റിലായത്.
കുയ്യാലിയിലെ ഷറാറ ക്വോർട്ടേഴ്‌സിൽ താമസക്കാരനായ അതിഥി തൊഴിലാളിയായ ബീഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദിനാണ്(22) കുത്തേറ്റ് സാരമായി പരിക്കേറ്റത്.
ക്വാർട്ടേഴ്‌സിലെ വെള്ളമെടുക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്.സിഐ.സനൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തലശേരിയിൽ കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്