- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ കടത്തവേ ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; ഒന്നര ലക്ഷത്തിന്റെ കഞ്ചാവുമായി പേരാവൂർ എക്സൈസ് പിടിയിലായ പ്രതി മൊത്ത-ചില്ലറ വിതരണക്കാരിലെ മുഖ്യകണ്ണി
പേരാവൂർ: കാറിൽ കടത്തിയ കഞ്ചാവുമായി ഉളിയിൽ സ്വദേശി പേരാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഉളിയിൽ സ്വദേശി പി. നജീബ് (36 ) നെയാണ് പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയിലാത്ത് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച മാരുതി എസ്റ്റീം കാറിൽ നിന്നും ഒരുകിലോ 200 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.
കണ്ണൂർ എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ മുരിങ്ങോടിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നജീബ് കഞ്ചാവ് സഹിതം പിടിയിലാകുന്നത്. ചില്ലറവിപണിയിൽ ഒന്നര ലക്ഷം രൂപയ്ക്കു മുകളിൽ ഇതിന് വിലവരും മലയോര മേഖലയിലെ കഞ്ചാവ് മൊത്ത, ചില്ലറ വിതരണക്കാരിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കർണ്ണാടകം അടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നുമാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്.
വഴിയോര കച്ചവടസ്ഥാപങ്ങളും മറ്റുമാണ് ഇത് വിറ്റഴിക്കുന്ന വിതരണ ശൃംഖലകൾ. ഇതിനുമുൻപും ഇയാൾക്കെതിരെ നാർക്കോട്ടിക് കേസുകൾ എടുത്തിട്ടുണ്ട്. ഒട്ടനവധി പൊലീസ് കേസുകളിൽ പ്രതിയുമാണ്. യുവാക്കളെ ലക്ഷ്യമിട്ട് കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
എക്സൈസിന്റെ അറസ്റ്റിനു ശേഷം പേരാവൂർ പൊലീസ് ഇൻസ്പെക്ടർ ബിജോയിയുടെ സാന്നിദ്ധ്യത്തിൽ ദേഹ പരിശോധനയും നടത്തി.എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ എൻ. പത്മരാജൻ, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ . നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. വിജയൻ , വി.എൻ. സതീഷ് ,എം. സന്ദീപ് , വി. സിനോജ്, എം. ഉത്തമൻ എന്നിവരും വാഹന പരിശോധനയിൽ പങ്കെടുത്തു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്