ചക്കരക്കൽ: ചക്കരക്കൽ നഗരത്തിലെ ചൂളയിൽ വീട് കുത്തിതുറന്ന് പതിനാലര പവന്റെ സ്വർണാഭരണം കവർന്നു. ചൂളയിലെ ആമിന മൻസിലിൽ ടി.പി.മുഹമ്മദിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷ്ടിച്ചത്. എല്ലാ മുറികളിലെയും അലമാരകളും മറ്റും വാരിവലിച്ചിട്ട നിലയിലാണ. പതിനാലര പവൻ ആഭരണമാണ് കവർന്നത്.

ഞായറാഴ്ച വൈകുന്നേരം വീട് പൂട്ടി ബന്ധു വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബം പോയ സമയത്താണ് മോഷണം നടന്നത്.തിങ്കളാഴ്‌ച്ച രാവിലെ വീട്ടുകാർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

ചക്കരക്കല്ല് സിഐ. എൻ.കെ. സത്യനാഥൻ, എസ്‌ഐമാരായ കെ.രാജീവൻ, എം.ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കെ. ഒമ്പത് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ എസ്‌ഐ.ശശീന്ദ്രൻ ,ശ്യാം മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.എസ്.അനിൽകുമാർ, പ്രവീൺ ദാസ്, പി.ഷാജൻ എന്നിവരടങ്ങുന്ന വിരലടയാള വിദഗ്ദരുംസ്ഥലത്തെത്തി അന്വേഷണം നടത്തി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു  വരികയാണ്.