തലശ്ശേരി : തലശേരി നഗരസഭ ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ.വയനാട് പനമരം നടവയൽ സ്വദേശി കാരിക്കുന്നിൽ ഷൈല നാ (52) ണ് കണ്ണൂർ പൊലീസിന്റെ പിടിയിലായത്. ഇയാളെ തലശ്ശേരി പൊലീസിന് കൈമാറി. ഈ മാസം ഒൻപതിനായിരുന്നു സംഭവം.

അന്നേ ദിവസം വൈകിട്ട് 3.30 ഓടെ ഇയാൾ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് നഗരസഭ ഓഫീസ് അസിസ്റ്റന്റ് പ്രേമന്റെ അടുത്തെത്തിയിരുന്നു. ഈ സമയം സെക്രട്ടറി വിളിച്ചതിനെ തുടർന്ന് ഫോൺ മേശ പുറത്ത് വെച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയ സമയം ഇയാൾ ഫോണുമായി കടന്നു കളയുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം കണ്ണൂരിൽ വെച്ച് സുഹൃത്തുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം വെളിപ്പെട്ടത്. തുടർന്ന് ഇയാളെ കണ്ണൂർ ടൗൺ പൊലീസ് തലശ്ശേരി പൊലീസിന് കൈമാറി.ഇയാൾ കഴിഞ്ഞ 20 വർഷത്തോളമായി വീട് വിട്ടിറങ്ങി നാടോടിയെ പോലെ ജീവിതം നയിച്ച് വരികയാണെ ന്ന് പൊലീസ് പറഞ്ഞു. ജീവനക്കാരന്റെ ഇരുപതിനായിരം രൂപ വിലവരുന്ന സ്മാർട്ട് ഫോണാണ് ഷൈലൻ കവർന്നത്. നഗരസഭാ ഓഫിസിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് പൊലിസിന് പ്രതിയെ കുറിച്ചു സൂചന ലഭിച്ചത്