തലശ്ശേരി: രാത്രിയിൽ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വസ്ത്രാലയത്തിലെ ജീവനക്കാരനെ വഴിയിൽ തടഞ്ഞിട്ട് കൊള്ളയടിച്ച സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി ആണ്ടി പീടികക്കടുത്തുള്ള കുന്നുമ്മക്കണ്ടി വീട്ടിൽ നിർഷാദ്, ആഫിഖ് എന്നിവരെയാണ് തലശ്ശേരി പോ ലീസ് അറസ്റ്റ് ചെയ്തത്.

പഴയ ബസ്സ്സ്റ്റാന്റിനടുത്തുള്ള ടെക്സ്റ്റയിൽ സിൻഡിക്കേറ്റ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന കൊടുവള്ളി ഇല്ലിക്കുന്നിലെ സുമേഷി (35)നെയാണ് കഴിഞ്ഞ ദിവസം രാത്രി റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് അക്രമിച്ച് കൊള്ളയടിച്ചത്. സുമേഷ് ജോലി കഴിഞ്ഞ് ബൈക്കിൽ ടി.സി.മുക്കിലേക്ക് പോകുന്ന വഴിയിൽ നിർഷാദും, ഫിഖും ചേർന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി സുമേഷി ന്റെ കൈയിലുണ്ടായിരുന്ന 3500 രൂപയും ഫോണും ബലമായി പിടിച്ചെടുക്കുകയായിരുന്നു.

ഓടി പോയ പ്രതികളെ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പൊലീസ് റസ്റ്റ് ചെയ്തത്. പരിക്കേറ്റ സുമേഷിന് ജനറൽ ആശുപത്രിയിൽ വെച്ച് പ്രാഥമിക ചികിൽസ നൽകി. സംഭവം നടന്ന ഉടൻ തന്നെ സുമേഷ് പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് പ്രതികൾ വലയിലായത്.തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു.