- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ കയറി ബന്ധുവായ യുവതിയെ 25 വയസുകാരൻ തല്ലിച്ചതച്ചു; യുവതി ഗുരുതരാവസ്ഥയിൽ

X
തലശേരി:മാഹി മുണ്ടോക്കിലെ ഒരു വീട്ടിലെ 20 കാരിക്ക് ബന്ധുവായ 25 കാരന്റെ ക്രൂരമായ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് മർദ്ദിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് മർദ്ദനം. പരിക്കേറ്റ പെൺകുട്ടിയെ മാഹി ആശുപത്രിയിലും തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാഹി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും കേസെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്. യുവതിക്ക് മർദ്ദനമേറ്റ കേസ് ഒതുക്കി തീർക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നാണ് ആരോപണം.
Next Story


