- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്ത് തർക്കം: മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മാതാവിന് തടവും പിഴയും
തലശേരി: സ്വത്ത് തർക്കത്തിനിടെ മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മാതാവിനു ഏഴുവർഷം തടവും 10,000 രൂപ പിഴയും. പയ്യന്നൂർ കുഞ്ഞിമംഗലത്തെ മൂശാരികൊവ്വലിൽ ആക്കാളത്ത് ഹൗസിൽ ബീഫാത്തിമ (53)യെ ആണ് അഡീഷനൽ ജില്ലാസെഷൻസ് കോടതി (നാല്) ജഡ്ജി മുഹമ്മദ് റയീസ് ശിക്ഷിച്ചത്.
മകനായ താജുദീന് (33) ആണ് കൊല്ലപ്പെട്ടത്. ഭർത്താവായ എൻ. മുഹമ്മദാണ് പരാതിക്കാരൻ. 2012 സെപ്റ്റംബർ എട്ടിനായിരുന്നു കേസിനാസ്പദ സംഭവം. വീടിനോട് ചേർന്നുള്ള പറമ്പിൽ വച്ച് ഭർത്താവായ എൻ. മുഹമ്മദും പ്രതിയും തമ്മിലുള്ള സ്വത്ത് തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് തർക്കം ചോദ്യം ചെയ്ത മകനെ കത്തി കൊണ്ട് ബീഫാത്തിമ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കേസിൽ സാക്ഷിയായ മകൾ മജിസ്ട്രേറ്റിന്റെ മുമ്പിൽ കൊടുത്ത രഹസ്യമൊഴിയിൽ മാതാവിന് എതിരായി നിന്നെങ്കിലും വിചാരണ സമയത്ത് കൂറുമാറുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്