- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണിൽ മുളകുപൊടി വിതറി എട്ടുലക്ഷം കവർന്ന കേസ്: തലശേരിയിൽ പ്രതി അറസ്റ്റിൽ

X
തലശേരി: തലശേരി നഗര മധ്യത്തിലെ സഹകരണ ബാങ്കിൽ പണയംവച്ച സ്വർണമെടുക്കാനെത്തിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി എട്ടുലക്ഷം രൂപ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ.
മലപ്പുറം എടവണ്ണ സ്വദേശിയായ വാരാം വളപ്പിൽ മുബാലിസിനെ (30) യാണ് എസ്‌ഐ അഖിലും സംഘവും അറസ്റ്റ് ചെയ്തത്. കേസന്വേഷണത്തിനിടെ സി.സി.ടി.വി ദൃശ്യപ്രകാരം ഇയാളാണ് പ്രതിയെന്നു പൊലിസ് തിരിച്ചറിഞ്ഞതോടെ കഴിഞ്ഞദിവസം എടവണ്ണയിലെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 നവംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം.
ധർമ്മടം ഗവ. ബ്രണ്ണൻ കോളജിനു സമീപത്തു താമസിക്കുന്ന റഫീഖ് എന്നയാളുടെ പണമാണ് കവർന്നത്. റഫീക്ക് ബാങ്കിൽ പണമെടുക്കാനായി വന്ന റഫീക്കിന്റെ മുഖത്ത് ഗോവണിയിൽ നിന്നും മുളക് പൊടിയെറിഞ്ഞ് പ്രതികൾ പണവുമായി രക്ഷപ്പെടുകയായിരുന്നു
Next Story


