- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷൻ ക്രിസ്റ്റൽ സംഘം വലവീശി; തൃശൂരിലെ റിസോർട്ടിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; ലഹരിവേട്ട തീരപ്രദേശത്ത് ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ
തൃശൂർ: തൃശൂരിൽ വൻ ലഹരി മരുന്ന് വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി ചിറ്റലപറമ്പിൽ ക്രിസ്റ്റി(22), പെരിഞ്ഞനം സ്വദേശി ഓത്തുപള്ളിപ്പറമ്പിൽ സിനാൻ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തീരപ്രദേശങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് തൃശൂർ റൂറൽ എസ്‌പി ജി പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ക്രിസ്റ്റൽ എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂരിക്കുഴി കമ്പനിക്കടവ് തെക്ക് വശത്തുള്ള എഴുത്തച്ഛൻ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയത്.
മൂന്ന് മാസം മുമ്പ് റിസോർട്ടിന്റെ മേൽനോട്ടം ഏറ്റെടുത്ത ക്രിസ്റ്റിയുടെ സുഹൃത്തായ സിനാനാണ് ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചത്. ക്രിസ്റ്റിക്കെതിരെ നിലവിൽ മതിലകം, കയ്പമംഗലം സ്റ്റേഷനുകളിലയി മൂന്ന് കേസുകൾ നിലവിലുണ്ട്. ഇക്കാലയളവിൽ റിസോർട്ടിൽ എത്തിയവരെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐമാരായ പി സുജിത്ത്, സന്തോഷ്, പി സി സുനിൽ, എഎസ്‌ഐമാരായ സി ആർ പ്രദീപ്, കെ എം മുഹമ്മദ് അഷറഫ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ