ചക്കരക്കൽ: റോഡ് മുറിച്ചു കടക്കുകയായിരുന്ന പൊലീസുകാരനെ ഇടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടർ യാത്രക്കാരനെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. നായാട്ടുപാറ തുന്നച്ചികിണർ കാനറ ബാങ്കിന് സമിപം സി.വിഫഹിം (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 23 ന് രാവിലെ എച്ചൂരിൽ വച്ച് കാർ പാർക്ക് ചെയ്ത് നടന്ന് പോകുകയായിരുന്ന കണ്ണൂർ റൂറൽ പൊലീസ് സ്റ്റാഫായ അഞ്ചരക്കണ്ടി അമ്പനാട് സ്വദേശി കെ.പി.ഷാജിയെയാണ് സ്‌കൂട്ടർ അടിച്ചിട്ടത്. തുടർന്ന് സ്‌കൂട്ടർ നിർത്താതെ പോയ പ്രതിയെ ചക്കരക്കൽ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ഇരുന്നോളം സി സി.ടി വി പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഫോട്ടോ കാണുന്നുണ്ടെങ്കിലു നമ്പറുകൾ വ്യക്തമായിരുന്നില്ല. തുടർന്ന് സി ഐ സത്യനാഥന്റെ നേതൃത്വത്തിൽ അതിശക്തമായ പരിശോധനയിൽ ഗഘ 592353 നമ്പർ കണ്ടെത്തുകയും ഇന്നലെ പ്രതിയുടെ വിട്ടിൽ എത്തി വാഹനം കസ്റ്റഡിയിൽ എടുത്ത ശേഷം പ്രതിയോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടിസ് നൽകുകയും ആയിരുന്നു.ചക്കരക്കൽ പൊലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ പ്രമോദിന്റെ അന്വേഷണ മികവാണ് പ്രതിയെ കണ്ടെത്താനായത്. പ്രമോദിനാപ്പം എ എസ് ഐ. സുജിത്ത്, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.