- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ കയ്യും കാലും വെട്ടാൻ ക്വട്ടേഷൻ; കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിക്കാനും നിർദ്ദേശം; തെളിവായി ശബ്ദസന്ദേശം; തൃശൂരിൽ യുവതി അറസ്റ്റിൽ
തൃശ്ശൂർ: ഭർത്താവിന്റെ കയ്യും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി പി പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയന (30) യാണ് പിടിയിലായത്. ഭർത്താവിനെ കഞ്ചാവുകേസിൽ കുടുക്കാൻ ക്വട്ടേഷൻ സംഘത്തോട് ആവശ്യപ്പെട്ടതായാണ് കേസ്.
മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനുമായിരുന്നു പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പൊലീസിൽ പരാതി നൽകുകയായിരുന്നു. മാർച്ച് 15നാണ് പ്രമോദ് പരാതി നൽകിയത്.
അന്വേഷണത്തിൽ യുവതി കൂട്ടുപ്രതികളുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ഭർത്താവിനെതിരെ ക്വട്ടേഷൻ നൽകുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയതെന്ന് നെടുപുഴ എസ് ഐ കെ സി ബൈജു അറിയിച്ചു. ഞായറാഴ്ച ഓൺലൈൻ വഴി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ