- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പ്രതികൾ ലക്ഷ്യമിട്ടത് വൻതോതിലുള്ള വിൽപ്പന

X
തലശേരി: തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നും 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. ശനിയാഴ്‌ച്ച രാത്രിയാണ് താമരശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായിയിൽ ടി.എം ജാനിസ് മജീദ് (30) ഏഴു വണ്ടി കുമ്പാടംപൊയിൽ കോളനിയിലെ അൻസാർ മുജീബ്(23) എന്നിവർ പിടിയിലായത്.
തലശേരി നഗരത്തിൽ വൻ തോതിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് സിഐ സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.എസ്‌ഐ അഖിൽ ജില്ലാ ആന്റിനർക്കോട്ടിക്ക് സ്‌പെഷ്യൽ ടീം അംഗങ്ങളായ സുജേഷ്, ശ്രീജേഷ്, സി.പി.ഒമാരായ ലിനേഷ്, ഷിജു, സുമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു
Next Story


