ഇരിട്ടി: ആദിവാസി വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ച രണ്ട് ിതര സംസ്ഥാന തൊഴിലാളികൾ റിമാൻഡിൽ.

ആറളം ഫാമിൽ ആദിവാസിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൾ ( 19 ) , കലാം ( 50 ) എന്നിവരെയാണ് ആറളം പൊലീസ് അറസ്റ്റ് ചെയ്തത്.

ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടിയെയാണ് നിർമ്മാണ തൊഴിലിനെത്തിയ ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പോക്ക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു